വേ​ന​ല്‍ മ​ഴ​യും മി​ന്ന​ലും ; പ​ര​ക്കെ നാ​ശ​ന​ഷ്ടം
Tuesday, April 7, 2020 11:44 PM IST
പേ​രാ​മ്പ്ര : തി​ങ്ക​ളാ​ഴ്ച വൈ​കിട്ടു​ണ്ടാ​യ മ​ഴ​യി​ലും ഇ​ടി​മി​ന്ന​ലി​ലും പേ​രാ​മ്പ്ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. മ​രു​തേ​രി​യി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന വീ​ടു ത​ക​ര്‍​ന്ന് വീ​ണു. മ​രു​തേ​രി ക​നാ​ല്‍​മു​ക്കി​ല്‍ പേ​രാ​മ്പ്ര സ്വ​ദേ​ശി ഇ​ല്ല്യാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ട്‌​മേ​ഞ്ഞ വീ​ടാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ച​യോ​ടെ ത​ക​ര്‍​ന്ന് വീ​ണ​ത്. മേ​ല്‍​ക്കൂ​ര​യും ചു​മ​രി​ന്‍റെ ഒ​രു ഭാ​ഗ​വും അ​ട​ര്‍​ന്നു വീ​ണു. ആ​ര്‍​ക്കും പരിക്കില്ല.
താ​മ​സ​ക്കാ​രെ റ​വ​ന്യൂ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​ത്തി സ​മീ​പ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​മ​ണ്‍ ഫെ​സി​ലി​റ്റി സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി പാ​ര്‍​പ്പി​ച്ചു. എ​ര​വ​ട്ടൂ​ർ പാ​റ​പ്പു​റ​ത്ത് ഇ​ടി മി​ന്ന​ലേ​റ്റു വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. രാ​ത്രി എട്ടിന് എ​ര​വ​ട്ടൂ​ർ പാ​റ​പ്പു​റം 17-ാം വാ​ർ​ഡി​ലെ നെ​ല്ലി​യു​ള്ള പ​റ​മ്പി​ൽ മെ​ഹ​ബൂ​ബി​ന്‍റെ വീ​ടി​ന് മെ​യി​ൻ സ്ലാ​ബി​ന് മി​ന്ന​ലേ​റ്റ് വി​ള്ള​ൽ രൂ​പ​പ്പെ​ട്ടു. സ​ൺ​ഷേ​ഡും ത​ക​ർ​ന്നു. മെ​യി​ൻ സ്വി​ച്ച് ഉ​ൾ​പ്പെ​ടെ വ​യ​റിം​ഗ് ക​ത്തി ന​ശി​ക്കു​ക​യും ചെ​യ്തു. വാ​ളേ​രി രാ​ജ​ന്‍റെ വീ​ടി​ന്‍റെ മെ​യി​ൻ സ്വി​ച്ച് ബോ​ർ​ഡ് ഇ​ടി​മി​ന്ന​ലി​ൽ ത​ക​ർ​ന്നു. വീ​ടി​ന്‍റെ ത​റയും ത​ക​ർ​ന്നു. സം​ഭ​വ സ്ഥ​ല​ത്ത് എ​ര​വ​ട്ടൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്നും അ​ധി​കാ​രി​ക​ൾ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.