മ​ദ്യ​വി​ല്‍​പ്പ​ന​യ്ക്കു​ള്ള ആ​പ്പ് സ​ര്‍​ക്കാ​രി​ന് ആ​പ്പാ​കുമെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍
Sunday, May 24, 2020 12:57 AM IST
കോ​ഴി​ക്കോ​ട്: മ​ദ്യ​വി​ൽ​പ​ന​യ്ക്കു​ള്ള ആ​പ്പ് ത​യാ​റാ​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ഓ​ട്ടം കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഓ​ട്ട​ത്തേ​ക്കാ​ൾ വേ​ഗ​ത്തി​ലാ​ണെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. ഇ​ത് സ​ർ​ക്കാ​രി​ന് ആ​പ്പാ​വു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.

ബി​വ​റേ​ജ​സി​ൽ കൂ​ടി മ​ദ്യം വി​ൽ​ക്കു​ന്ന​തി​ന് ഒ​പ്പം ബാ​റു​ക​ളി​ൽ കൂ​ടി​യും മ​ദ്യം വി​റ്റാ​ൽ രോ​ഗ​വ്യാ​പ​ന​ത്തി​ന് ഒ​പ്പം മ​ദ്യ​വ്യാ​പ​ന​വും നടക്കും. ഇ​ത് സ​ർ​ക്കാ​രി​ന് ആ​പ്പാ​വു​മോ എ​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ സം​ശ​യ​മു​ണ്ട്.

പ​ക്ഷെ മു​ഖ്യ​മ​ന്ത്രി​യെ പേ​ടി​ച്ച് ആ​രും മി​ണ്ടാ​ത്ത​താ​ണെ​ന്നും കെ.​മു​ര​ളീ​ധ​ര​ൻ കോ​ഴി​ക്കോ​ട്ട് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​ടു​ക്ക​ത്തി​ൽ പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള നീ​ക്കം കു​ട്ടി​ക​ളെ മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടും. പ​ല​യി​ട​ങ്ങ​ളും പെ​ട്ടെ​ന്ന് ക​ണ്ടെയ്​ൻ​മെ​ന്‍റ് സോ​ൺ ആ​വു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. അ​തു​കൊ​ണ്ട് ത​ന്നെ പ​രീ​ക്ഷാ സെ​ന്‍റ​ർ പെ​ട്ടെ​ന്ന് മാ​റ്റേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​കും.

ചി​ല​ർ​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​ൻ പ​റ്റാ​താ​വും. ഇ​ത് കു​ട്ടി​ക​ളെ വ​ലി​യ മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​മെ​ന്നും കു​റ​ച്ചു സ​മ​യം കൂ​ടി ക​ഴി​ഞ്ഞ് പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള മാ​നു​ഷി​ക പ​രി​ഗ​ണ​ന സ​ർ​ക്കാ​ർ കാണിക്കണ​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ലോ​ക്ക് ഡൗ​ൺ അ​വ​സാ​നി​ക്കാ​ൻ പോകുന്ന സ​മ​യ​ത്താ​ണ് മു​ഖ്യ​മ​ന്ത്രി ഇ​പ്പോ​ൾ എംപി​മാ​രെ യോ​ഗ​ത്തി​ന് വി​ളി​ച്ചി​രി​ക്കു​ന്ന​ത്. അ​തും എം​എ​ൽ​എ​മാ​രോ​ടൊ​പ്പം യോ​ഗ​ത്തി​ന് ഇ​രി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ങ്ങ​നെ കൂ​ടെ കൂ​ടി​ക്കോ എ​ന്ന നി​ല​പാ​ടി​ന് പി​റ​കെ പോ​വാ​ൻ ഞ​ങ്ങ​ളി​ല്ല. ചൊ​വ്വാ​ഴ്ച​ത്തെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ പ​ണ​മെ​ടു​ത്ത് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൊ​ടു​ത്താ​ൽ എ​ന്താ​ണ് സം​ഭ​വി​ക്കു​ക എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തി​രി​വി​താം​കൂ​ർ ദേ​വ​സ്വ​മെ​ടു​ത്ത തീ​രു​മാ​നം.

പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ നി​ല​വി​ള​ക്കു​ക​ൾ വി​ൽ​ക്കാ​ൻ പോ​കു​ന്നു. ഈ​യൊ​ര​വ​സ്ഥ​യു​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ പ​ണം അ​വി​ട​ത്തെ ആ​വ​ശ്യ​ത്തി​ന് മാ​ത്രം ഉ​പ​യോ​ഗി​ക്കാ​ൻ താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും മു​ര​ളി പ​റ​ഞ്ഞു.

സ്പ്രി​ങ്ക്ള​ർ ഇ​ട​പാ​ടി​ൽ യു​ഡി​എ​ഫ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്വീക രിച്ച നിലപാട് കൊ​ണ്ടാ​ണ് സ​ർ​ക്കാ​രി​ന് അ​തി​ൽ​നി​ന്നു പി​ൻ​വാ​ങ്ങേ​ണ്ടി വ​ന്ന​ത്. ക​മ്പ​നി​യോ​ട് അ​വ​രു​ടെ പേ​രും ചി​ഹ്ന​വും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ത​ന്നെ അ​വ​ർ​ക്ക് മ​ടു​ത്തി​രു​ന്നു.

ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ഛേദി​ക്ക​പ്പെ​ട്ട ശൂ​ർ​പ്പ​ണ​ഖ​യു​ടെ അ​വ​സ്ഥ​യി​ലാ​യ​പ്പോ​ഴാ​ണ് ക​മ്പ​നി പി​ൻ​വാ​ങ്ങി​യ​ത്. പ​ക്ഷെ കോ​ൺ​ഗ്ര​സ് അ​ങ്ങ​നെ വി​ട്ടു​ക​ള​യി​ല്ല. ഈ ​ഇ​ട​പാ​ടി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ന്നോ​ട്ട് പോ​വു​മെ​ന്നും മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു.