മ​ഴ​ക്കാ​ല പൂ​ർ​വ്വ ശു​ചി​ക​ര​ണം ന​ട​ത്തി
Monday, May 25, 2020 11:40 PM IST
തി​രു​വ​മ്പാ​ടി :സൗ​പ​ർ​ണ്ണി​ക പ​ബ്ലി​ക് ലൈ​ബ്ര​റി ആ​ർ​ട്‌​സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ, മ​ഴ​ക്കാ​ല രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, മ​ഴ​ക്കാ​ല​പൂ​ർ​വ്വ ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. തി​രു​വ​മ്പാ​ടി​യി​ലെ സ​ർ​ക്കാ​ർ ഹോ​മി​യോ ഡി​സ്‌​പെ​ൻ​സ​റി, സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി എ​ന്നി​വ​യു​ടെ പ​രി​സ​രം കാ​ടു​വെ​ട്ടി​ത്തെ​ളി​ച്ച് വ്യ​ത്തി​യാ​ക്കി.
തി​രു​വ​മ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. സൗ​പ​ർ​ണ്ണി​ക ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഇ.​കെ. ന​രേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി സാ​ല​സ് മാ​ത്യു, സി ​ബി അ​നി​ൽ, സ​ജി ലൂ​ക്കോ​സ്, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്സി​ൽ അം​ഗം ജോ​മോ​ൻ ലൂ​ക്കോ​സ്, പ​ഞ്ചാ​യ​ത്ത് യൂ​ത്ത് കോ​ ഒാഡി​നേ​റ്റ​ർ പി. ​ജെ. ജി​ബി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നി​യ​മി​ച്ചു

കോ​ഴി​ക്കോ​ട് : കേ​ര​ള ബാ​ങ്കി​ന്‍റെ കോ​ഴി​ക്കോ​ട് റീ​ജണ​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഇ​ന്‍ -ചാ​ര്‍​ജാ​യി കെ.​പി.​അ​ജ​യ​കു​മാ​റി​നെ നി​യ​മി​ച്ചു. കേ​ര​ള ബാ​ങ്ക് കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​ന​റ​ല്‍ മാ​നേ​ജ​രാ​ണ്.