എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു
Tuesday, May 26, 2020 10:58 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് മാ​റ്റി​വ​ച്ച വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു.​സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് അ​തീ​വ സു​ര​ക്ഷ​യി​ലാ​ണ് പ​രീ​ക്ഷ​ക​ള്‍​ നടത്തിയ​ത്.

സ്‌​കൂ​ളു​ക​ളി​ല്‍ എ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ഗേ​റ്റി​ല്‍ വ​ച്ച് ത​ന്നെ തെ​ര്‍​മ​ല്‍ സ്‌​കാ​നിം​ഗി​ലൂ​ടെ ശ​രീ​ര​താ​പ​നി​ല പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ട്ട​ത്. താ​പ​നി​ല ശ​രി​യാ​യ അ​ള​വി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ പി​ന്നീ​ട് സാ​നി​റ്റൈ​സ​ര്‍ ന​ല്‍​കി കൈ​ക​ള്‍ ശു​ചീ​ക​രി​ച്ച ശേ​ഷം മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി. തു​ട​ര്‍​ന്ന് പ​രീ​ക്ഷാ ഹാ​ളി​ലേ​റ്റ് ക​ട​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി.

സാ​നി​റ്റൈ​സ​റി​ന് പു​റ​മേ ഹാ​ന്‍​ഡ് വാ​ഷും കൈ ​ക​ഴു​കാ​നു​ള്ള സൗ​ക​ര്യ​വും സ്‌​കൂ​ളു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. തെ​ര്‍​മ​ല്‍ സ്‌​കാ​നിം​ഗി​ല്‍ ശ​രീ​ര​താ​പ നി​ല വ്യ​ത്യാ​സ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ പ്ര​ത്യേ​ക ഹാ​ളി​ലേ​ക്ക് മാ​റ്റാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നു. സ്‌​കൂ​ളി​ലെ​ത്തി​യ അ​ധ്യാ​പ​ക​ര്‍​ക്കും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പോ​ലീ​സു​കാ​ര്‍​ക്കും ചി​ല സ്‌​കൂ​ളു​ക​ളി​ല്‍ പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന മു​ഖാ​വ​ര​ണ​വും ന​ല്‍​കി​യി​രു​ന്നു. പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സാ​ന്നി​ധ്യം പ​രീ​ക്ഷ ന​ട​ത്തി​യ എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും ഉ​ണ്ടാ​യി​രു​ന്നു. നി​ശ്ചി​ത അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ പേ​ന​യു​ള്‍​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ള്‍ പ​ര​സ്പ​രം കൈ​മാ​റ​രു​തെ​ന്നും ഹ​സ്ത​ദാ​നം ന​ട​ത്ത​രു​തെ​ന്നും ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വും ഇ​വ​ര്‍ ന​ല്‍​കി. ഒ​രു പ​രീ​ക്ഷ ക​ഴി​ഞ്ഞ് അ​ടു​ത്ത പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​ന് മു​ന്‍​പ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ള്‍ വീ​ണ്ടും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ച്ച​ത്.

പ​ല സ്‌​കൂ​ളു​ക​ളി​ലും പ​രീ​ക്ഷ​യ്ക്ക് ഒ​രു മ​ണി​ക്കൂ​ര്‍ മു​മ്പു ത​ന്നെ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ത്തി​തു​ട​ങ്ങി​യി​രു​ന്നു. ര​ക്ഷി​താ​ക്ക​ളെ സ്‌​കൂ​ള്‍ കോ​മ്പൗ​ണ്ടി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നി​ല്ല. ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ച സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​തെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ വി.​പി. മി​നി അ​റി​യി​ച്ചു.