അ​ഴി​യൂ​രി​ല്‍ ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം പു​നഃ​ക്ര​മീ​ക​രി​ച്ചു
Tuesday, May 26, 2020 10:59 PM IST
കോ​ഴി​ക്കോ​ട് : ഹോ​ട്ട്സ്‌​പോ​ട്ടാ​യ അ​ഴി​യൂ​രി​ലെ ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം പു​നഃ​ക്ര​മീ​ക​രി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്തി​ല്‍ ചേ​ര്‍​ന്ന ആ​ര്‍​ആ​ര്‍​ടി യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. പ​തി​മൂ​ന്നാം വാ​ര്‍​ഡ് ക​റ​പ്പ​ക്കു​ന്നി​ല്‍ ക​ട​ക​ള്‍ രാ​വി​ലെ എ​ട്ട് മു​ത​ല്‍ 11 വ​രെ​യും റേ​ഷ​ന്‍ ക​ട​ക​ള്‍ ഉച്ചയ്ക്ക് ശേഷം ര​ണ്ട് വ​രെ​യും പ്ര​വ​ര്‍​ത്തി​ക്കും. മു​ക്കാ​ളി ടൗ​ണി​ലെ പ​തി​മൂ​ന്നാം വാ​ര്‍​ഡ് ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ക​ള്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ​യും മ​റ്റ് വാ​ര്‍​ഡു​ക​ളി​ലെ ക​ട​ക​ള്‍ വൈ​കി​ട്ട് അ​ഞ്ച് വ​രെ​യും പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി. 13-ാം വാ​ർ​ഡി​ലെ ക​ട​ക​ൾ രാ​വി​ലെ​എ​ട്ട്മു​ത​ല്‍ 11 വ​രെ മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​വൂ. ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി എ​ന്നീ സം​ഘ​ട​ന​ക​ള്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യോ​ഗം വി​ളി​ച്ചത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി.​ജ​യ​ന്‍ അ​ധ്യക്ഷ​ത വ​ഹി​ച്ചു.