വ്യാ​ജ ബോം​ബ്; പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, May 26, 2020 10:59 PM IST
നാ​ദാ​പു​രം: വ്യാ​ജ ബോം​ബ് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ നാ​ദാ​പു​ര​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. നാ​ദാ​പു​രം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്തെ റോ​ഡ​രി​കി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി​യോ​ടെ​യാ​ണ് വ്യാ​ജ ബോം​ബ് ക​ണ്ടെ​ത്തി​യ​ത്.
റോ​ഡ​രി​കി​ൽ ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​സ്തു ക​ണ്ടെ​ത്തി​യ​തോ​ടെ പ​രി​സ​ര​വാ​സി​ക​ൾ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ബാ​റ്റ​റി​ക​ൾ കെ​ട്ടി ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്ന് പോ​ലീ​സ് നി​ഗ​മ​നം.
തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ നാ​ദാ​പു​രം ,പ​യ്യോ​ളി ബോം​ബ് സ്ക്വാ​ഡും പ​യ്യോ​ളി​യി​ലെ ഡോ​ഗ് സ്ക്വാ​ഡും ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം പ​രി​സ​ര​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പു​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി.