വ​യോ​ധി​ക​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് ന​ഗ​ര​സ​ഭ​യു​ടെ ഓ​വു​ചാ​ൽ;ന​ഗ​ര​സ​ഭ​യ്ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നോ​ട്ടീ​സ്
Wednesday, May 27, 2020 11:31 PM IST
കോ​ഴി​ക്കോ​ട്: ര​ണ്ടു വ​യോ​ധി​ക​ർ മാ​ത്രം താ​മ​സി​ക്കു​ന്ന വീ​ടി​ന് മു​ന്നി​ലൂ​ടെ ഒ​ഴു​കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ മ​ലി​ന​ജ​ല ഓ​വു​ചാ​ൽ മാ​റ്റാ​ത്ത​തി​നെ​തി​രെ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
കോ​ഴി​ക്കോ​ട് കു​തി​ര​വ​ട്ടം അ​ഭി​ലാ​ഷി​ൽ സ​ര​സ്വ​തി അ​മ്മ​യു​ടെ വീ​ടി​ന് മു​ന്നി​ലൂ​ടെ ഒ​ഴു​കു​ന്ന ഓ​വു​ചാ​ൽ പ​രി​ശോ​ധി​ച്ച് അ​ടി​യ​ന്തി​ര ന​ട​പ​ടി സീ​ക​രി​ക്കാ​ൻ ക​മ്മീ​ഷ​ൻ ജു​ഡീ​ഷൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ന​ട​പ​ടി സ്വീ​ക​രി​ച്ച ശേ​ഷം മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.
ര​ണ്ട് വ​ർ​ഷ​മാ​യി ഇ​തി​നു​വേ​ണ്ടി സ​ര​സ്വ​തി ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. പ​രി​സ​ര​ത്തെ മ​ലി​ന​ജ​ല​വും ത​ന്‍റെ വീ​ടി​നു മു​ന്നി​ലാ​ണ് ത​ളം കെ​ട്ടി​കി​ട​ക്കു​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.
മ​റ്റൊ​രു ഓ​വു​ചാ​ൽ നി​ർ​മി​ച്ച് കോ​ട്ടൂ​ളി - കു​തി​ര​വ​ട്ടം റോ​ഡി​ലെ തോ​ട്ടി​ലേ​ക്ക് യോ​ജി​പ്പി​ച്ച് സ​ര​സ്വ​തി​യു​ടെ വീ​ടി​ന് മു​ന്നി​ലെ ഓ​വു​ചാ​ൽ അ​ട​യ്ക്കാ​ൻ ന​ഗ​ര​സ​ഭ പ​ദ്ധ​തി ത​യാ​റാ​ക്കി​യെ​ങ്കി​ലും ന​ട​ന്നി​ല്ല. റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം കേ​സ് കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ പ​രി​ഗ​ണി​ക്കും.