കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ആ​റു​പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്
Thursday, May 28, 2020 11:40 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ ആ​റു​പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്ന് വ​ന്ന​വ​രും മൂ​ന്നു​പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​രു​മാ​ണ്. ഒ​രാ​ള്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ര്‍​ന്ന​ത്.
33 വ​യ​സു​ള്ള ഫ​റോ​ക്ക് മു​നി​സി​പ്പാ​ലി​റ്റി സ്വ​ദേ​ശി​യാ​ണ് ആ​ദ്യ ആ​ൾ. ഇ​ദ്ദേ​ഹം 19 ന് ​റി​യാ​ദി​ൽ നി​ന്ന് ക​രി​പ്പൂ​രി​ലെ​ത്തി ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ക്കി​യ വാ​ഹ​ന​ത്തി​ല്‍ യാ​ത്ര​ചെ​യ്ത് താ​മ​ര​ശേ​രി കൊ​റോ​ണ കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 27 ന് ​സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും പോ​സി​റ്റീ​വ് ആ​വു​ക​യും ചെ​യ്തു. ചി​കി​ത്സ​യ്ക്കാ​യി കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ്ഹൗ​സി​ലേ​യ്ക്ക് മാ​റ്റി.
30 വ​യ​സ്സു​ള്ള തൂ​ണേ​രി സ്വ​ദേ​ശി​യാ​ണ് ര​ണ്ടാ​മ​ത്തെ വ്യ​ക്തി. ഇ​ദ്ദേ​ഹം മ​ത്സ്യ​മൊ​ത്ത വ്യാ​പാ​രി​യാ​ണ്. മേ​യ് 25 ന് ​ക​ണ്ണൂ​രി​ല്‍ പോ​സി​റ്റീ​വാ​യ കേ​സി​ന്‍റെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള വ്യ​ക്തി​യാ​ണ്. മേ​യ് 26ന് ​സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും പോ​സി​റ്റീ​വ് ആ​വു​ക​യും ചെ​യ്തു.
ചി​കി​ത്സ​യ്ക്കാ​യി കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. 31 വ​യ​സു​ള്ള അ​ഴി​യൂ​ര്‍ സ്വ​ദേ​ശി​യാ​ണ് മൂ​ന്നാ​മ​ത്തെ വ്യ​ക്തി. ഇ​ദ്ദേ​ഹം മേ​യ് 14 ന് ​ട്രാ​വ​ല​റി​ല്‍ ചെ​ന്നെ​യി​ല്‍ നി​ന്നും യാ​ത്ര തു​ട​ങ്ങി 15 ന് ​കോ​ഴി​ക്കോ​ട്ടെ​ത്തി.
വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 26 ന് ​സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും റി​സ​ള്‍​ട്ട് പോ​സി​റ്റീ​വ് ആ​വു​ക​യും ചെ​യ്തു. ചി​കി​ത്സ​യ്ക്കാ​യി കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി.
32 വ​യ​സു​ള്ള കൊ​യി​ലാ​ണ്ടി മു​ചു​കു​ന്ന് സ്വ​ദേ​ശി​യാ​ണ് നാ​ലാ​മ​ത്തെ ആ​ൾ. ഇ​ദ്ദേ​ഹം ചെ​ന്നൈ​യി​ല്‍ നി​ന്നും 14 ന് ​സ്വ​കാ​ര്യ​വാ​ഹ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്ത് കൊ​യി​ലാ​ണ്ടി​യി​ല്‍ എ​ത്തി കൊ​റോ​ണ കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 26 ന് ​സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും പോ​സി​റ്റീ​വ് ആ​വു​ക​യും ചെ​യ്തു. ചി​കി​ത്സ​യ്ക്കാ​യി കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്റ് സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി.
37 വ​യ​സ്സു​ള്ള വ​ള​യം സ്വ​ദേ​ശി​യാ​ണ് അ​ഞ്ചാ​മ​ത്തെ വ്യ​ക്തി. ഇ​ദ്ദേ​ഹം ഗു​ജ​റാ​ത്തി​ല്‍ നി​ന്ന് മി​നി ബ​സി​ല്‍ യാ​ത്ര ചെ​യ്ത് 24 ന് ​രാ​ത്രി ത​ല​ശേ​രി​യി​ലെ​ത്തി അ​വി​ടു​ന്ന് ആം​ബു​ല​ന്‍​സി​ല്‍ വ​ള​യം കൊ​റോ​ണ കെ​യ​ര്‍ സെ​ന്‍റ​റി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 26 ന് ​സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും റി​സ​ള്‍​ട്ട് പോ​സി​റ്റീ​വ് ആ​വു​ക​യും ചെ​യ്തു. ചി​കി​ത്സ​യ്ക്കാ​യി കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി.
47 വ​യ​സു​ള്ള പ​യ്യോ​ളി അ​ങ്ങാ​ടി, തു​റ​യൂ​ര്‍ സ്വ​ദേ​ശി​യാ​ണ് ആ​റാ​മ​ത്തെ വ്യ​ക്തി. ഇ​ദ്ദേ​ഹം ബ​ഹ​റി​നി​ല്‍ നി​ന്ന് 27 ന് ​ക​രി​പ്പൂ​രി​ലെ​ത്തി ആം​ബു​ല​ന്‍​സി​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 27 ന് ​സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും റി​സ​ള്‍​ട്ട് പോ​സി​റ്റീ​വ് ആ​വു​ക​യും ചെ​യ്തു. ഇ​പ്പോ​ള്‍ ആ​റു​പേ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.
ഇ​തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 58 ആ​യി. ഇ​വ​രി​ല്‍ 25 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യ​തി​നാ​ല്‍ ഇ​പ്പോ​ള്‍ 33 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്.
ഇ​തി​ല്‍ 15 പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 13 പേ​ര്‍ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും അ​ഞ്ചു​പേ​ര്‍ ക​ണ്ണൂ​രി​ലും ചി​കി​ത്സ​യി​ലാ​ണ്.
കൂ​ടാ​തെ ര​ണ്ടു​മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും ര​ണ്ടു​കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളും ഒ​രു തൃ​ശൂ​ര്‍ സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രു തൃ​ശൂ​ര്‍ സ്വ​ദേ​ശി എം​വി​ആ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ലും ചി​കി​ത്സ​യി​ലു​ണ്ട്.
ഇ​ന്ന​ലെ 201 സ്ര​വ സാന്പിള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 4304 സ്ര​വ സാന്പിളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 4132 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 4064 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​മ്പി​ളു​ക​ളി​ല്‍ 172 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.