ആ​റു പ​ഞ്ചാ​യ​ത്തു​ക​ളും വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്നു വാ​ർ​ഡു​ക​ളും നി​ശ്ച​ലം
Friday, May 29, 2020 11:48 PM IST
വ​ട​ക​ര: തൂ​ണേ​രി പ​ഞ്ചാ​യ​ത്തി​ലെ മ​ത്സ്യ​ക്കച്ച​വ​ട​ക്കാ​ര​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തുടർന്ന് ആ​റു പ​ഞ്ചാ​യ​ത്തു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി​യ​തി​നു പി​ന്നാ​ലെ വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്നു വാ​ർ​ഡു​ക​ളി​ലും നി​യ​ന്ത്ര​ണം.
വ​ട​ക​ര​യി​ലെ 40, 45, 46 വാ​ർ​ഡു​ക​ളാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​ത്സ്യ​ക​ച്ച​വ​ട​ക്കാ​ര​നാ​യ തൂ​ണേ​രി സ്വ​ദേ​ശി വ​ട​ക​ര താ​ഴെ​അ​ങ്ങാ​ടി​യി​ലെ മൊ​ത്ത മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലും അ​ഴി​ത്ത​ല​യി​ലെ ഫി​ഷ്‌ലാ​ൻഡിംഗ് സെ​ന്‍റ​റി​ലും എ​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഈ ​പ്ര​ദേ​ശം ഉ​ൾ​പ്പെ​ടെ​യു​ള്ള ക​വ​റും​പു​റം, അ​ഴി​ത്ത​ല, മു​ക്കോ​ല​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി​യ​ത്. ത​ല​ശേ​രി​യി​ൽ താ​മ​സി​ക്കു​ന്ന വ​ട​ക​ര മു​നി​സി​പ്പ​ൽ 45-ാം വാ​ർ​ഡാ​യ ക​വ​റും​പു​റ​ത്തു​കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തും ഇ​വി​ടെ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ കാ​ര​ണ​മാ​യി. ഇ​യാ​ൾ ഒ​രാ​ഴ്ച മു​ന്പ് വീ​ട്ടി​ലെ​ത്തി​യ​താ​യി പ​റ​യു​ന്നു. ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണ്‍ ആ​യ​തോ​ടെ തീ​ര​ദേ​ശ​മാ​കെ നി​ശ്ച​ല​മാ​കു​ന്ന സ്ഥി​തി​യാ​ണ്.
ഇ​ന്നു രാ​വി​ലെ ഈ ​ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ത​ട​ഞ്ഞു. ന​ഗ​ര​ത്തി​ൽ നി​ന്നു പ്ര​ധാ​ന​ക​വാ​ട​മാ​യ ഒ​ന്തം ഓ​വ​ർ​ബ്രി​ഡ്ജ് ഉ​ൾ​പ്പെടെ​യു​ള്ള റോ​ഡു​ക​ൾ പോ​ലീ​സ് അ​ട​ച്ചു. കു​രി​യാ​ടി അ​ട​ക്ക​മു​ള്ള ബീ​ച്ചി​ലേ​ക്കു പോ​കു​ന്ന പ്ര​ധാ​ന വ​ഴി​യാ​ണി​ത്. ഇ​ത് അ​ട​ച്ച​തോ​ടെ യാ​ത്ര​ക്കാ​ർ മ​റ്റു റോ​ഡു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​ന്നി​രി​ക്കു​ക​യാ​ണ്. തൂ​ണേ​രി, പു​റ​മേ​രി, നാ​ദാ​പു​രം, കു​ന്നു​മ്മ​ൽ, കു​റ്റ്യാ​ടി, വ​ള​യം എ​ന്നി​വ​യാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി​യ പ​ഞ്ചാ​യ​ത്തു​ക​ൾ. പു​റ​മേ​രി, വ​ട​ക​ര താ​ഴെ​അ​ങ്ങാ​ടി ഫി​ഷ്മാ​ർ​ക്ക​റ്റു​ക​ൾ​ക്കു പു​റ​മെ ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ല്ലാ ചി​ല്ല​റ മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​രും 14 ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ഇ​വി​ട​ങ്ങ​ളി​ലെ അ​വ​ശ്യ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കിട്ട് അ​ഞ്ച് വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളൂ.
ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​ത്തി​നും അ​വ​ശ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങാ​നു​മ​ല്ലാ​തെ പുറത്ത് സ​ഞ്ച​രി​ക്കു​ന്ന​തും മ​റ്റു​ള്ള​വ​ർ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തും നി​രോ​ധി​ച്ചു. ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, മെ​ഡി​ക്ക​ൽ​ഷോ​പ്പു​ക​ൾ എ​ന്നി​വ​യ്ക്ക് നി​യ​ന്ത്ര​ണ​ം ബാ​ധ​ക​മാ​യി​രി​ക്കി​ല്ല. അ​വ​ശ്യ​വ​സ്തു​ക്ക​ൾ വേ​ണ്ടി​വ​രു​ന്ന​പ​ക്ഷം വാ​ർ​ഡ് ആ​ർ​ആ​ർ​ടി​ക​ളു​ടെ സ​ഹാ​യം തേ​ടാ​വു​ന്ന​താ​ണ്. സ്കൂ​ളു​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ​ക്കു നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല. ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ അ​ഞ്ചി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കൂ​ട്ടം ചേ​രു​ന്ന​ത് നി​രോ​ധി​ച്ചു.