മ​ത്സ്യ​കൃ​ഷി​യി​ലൂ​ടെ ല​ഭി​ച്ച തു​ക ‘സാ​ന്ത്വ​ന​’ത്തി​ന് ന​ൽ​കി റി​ട്ട​.അ​ധ്യാ​പ​ക​ൻ
Saturday, May 30, 2020 11:13 PM IST
കൂ​രാ​ച്ചു​ണ്ട്: മ​ത്സ്യ​കൃ​ഷി​യി​ലൂ​ടെ ല​ഭി​ച്ച തു​ക കൂ​രാ​ച്ചു​ണ്ട് സാ​ന്ത്വ​നം പെ​യി​ൻ ആ​ന്‍ഡ് പാ​ലി​യേ​റ്റീ​വി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​ മാ​തൃ​ക​യാ​കു​ക​യാ​ണ് കൂ​രാ​ച്ചു​ണ്ട് വ​ട്ട​ച്ചി​റ​യി​ലെ ക​ർ​ഷ​ക​നും റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​നു​മാ​യ ഉ​റു​മ്പി​ൽ രാ​ജ​ൻ. ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ആ​രം​ഭി​ച്ച മ​ത്സൃ​കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​ഞ്ഞ മ​ത്സ്യ​ങ്ങ​ളെ വി​റ്റ​ഴി​ച്ചു​ല​ഭി​ക്കു​ന്ന തു​ക മു​ഴു​വ​നാ​യും ന​ൽ​കി​കൊ​ണ്ട് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​കു​ക​യാ​ണീ ആ​ധ്യാ​പ​ക​ൻ. വി​ശാ​ല​മാ​യ ര​ണ്ടു കു​ള​ങ്ങ​ളി​ലാ​യാ​ണ് കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. തി​ലോ​പ്പി​യ, ആ​സാം വാ​ള തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട മ​ത്സ്യ​ങ്ങ​ളാ​ണ് കൃ​ഷി​ന​ട​ത്തി​യ​ത്. എ​ട്ടു മാ​സം പ്രാ​യ​മാ​യ മ​ത്സ്യ​ങ്ങ​ളെ ഇ​ന്ന​ലെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ണ്ണി പാ​ര​ഡൈ​സ്, സി.​എ. തോ​മ​സു​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.