കു​ടും​ബ​ങ്ങ​ൾ​ക്കെ​തി​രേ വ്യാ​ജ പ്ര​ചാ​ര​ണ​ം: പ​രാ​തി ന​ൽ​കി
Sunday, May 31, 2020 11:11 PM IST
നാ​ദാ​പു​രം: വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ കു​ടും​ബ​ത്തി​ലെ കു​ഞ്ഞി​നും വ​ള​യം മ​ത്സ്യ മാ​ർ​ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി​ക്കും കോ​വി​ഡ് ബാ​ധി​ച്ച​താ​യി വ്യാ​ജ പ്ര​ചാ​ര​ണം. കു​ടും​ബ​ങ്ങ​ൾ വ​ള​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
ഇ​ക്ക​ഴി​ഞ്ഞ 22 ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്ന് ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ ഇ​റ​ങ്ങി​യ കു​ടും​ബം എ​ട്ടു ദി​വ​സ​മാ​യി അ​ധി​കൃ​ത​രു​ടെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് ചെ​റു​മോ​ത്തെ വീ​ട്ടി​ൽ ക​ഴി​യു​ക​യാ​ണ്.
കു​ട്ടി​ക്ക് കോ​വി​ഡ് ബാ​ധി​ച്ചെ​ന്ന പ്ര​ചാ​ര​ണ​ത്തി​ൽ സ​മീ​പ​വാ​സി പ​ശു​വി​ൻ പാ​ൽ ന​ൽ​കു​ന്ന​ത് നി​ർ​ത്തു​ക​യു​ണ്ടാ​യി. വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ര്‌​ക്കെ​തി​രേ ഇ​വ​ര്‌ സി​ഐ​ക്ക് പ​രാ​തി ന​ല്‌​കി.
തൂ​ണേ​രി സ്വ​ദേ​ശി മ​ത്സ്യ വ്യാ​പാ​രി​യു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​തി​ന് വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​യി​നി​ൽ ക​ഴി​യു​ന്ന വ​ള​യ​ത്തെ മ​ത്സ്യ തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തി​ന് ഇ​യാ​ളു​ടെ മ​ക​ൾ വ​ള​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന പി​താ​വി​ന്‍റെ ശ്ര​വ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് വ​ന്നി​ട്ടി​ല്ല. ര​ണ്ട് പ​രാ​തി​യി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.