ഫ​സ്റ്റ് ബെ​ല്ലി​ന് ഇ​ന്നു തു​ട​ക്കം
Sunday, May 31, 2020 11:12 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് കാ​ല​ത്ത് അ​ധ്യ​യ​ന​വ​ർ​ഷ​വും ച​രി​ത്ര​മാ​കു​ക​യാ​ണ്. യൂ​ണി​ഫോ​മ​ണി​ഞ്ഞ് ഭാ​ര​മേ​റി​യ ബാ​ഗും തൂ​ക്കി സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന കു​ട്ടി​ക​ൾ ഈ ​വ​ർ​ഷ​മി​ല്ല. അ​ധ്യാ​പ​ക​ർ നേ​രി​ട്ട് വ​രാ​തെ​യു​ള്ള ഫ​സ്റ്റ് ബെ​ൽ ക്ലാ​സു​ക​ൾ ഇ​ന്ന് രാ​വി​ലെ 10ന് ​തു​ട​ങ്ങും.
ഓ​രോ ക്ലാ​സി​ലെ​യും വി​വി​ധ വി​ഷ​യ​ങ്ങ​ളു​ടെ പാ​ഠ​ഭാ​ഗ​ങ്ങ​ൾ നി​ശ്ചി​ത സ​മ​യ​ക്ര​മ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ ടെ​ലി​വി​ഷ​ൻ ചാ​ന​ലാ​യ വി​ക്ടേ​ഴ്സി​ലും ല​ഭ്യ​മാ​യ മ​റ്റ് ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ളി​ലും സം​പ്രേ​ഷ​ണം ചെ​യ്യു​ക​യും കു​ട്ടി​ക​ൾ വീ​ട്ടി​ലി​രു​ന്ന് കാ​ണു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് ഇ​ന്ന് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.
ആ​വ​ശ്യ​മാ​യ ഇ​ൻ​പു​ട്ടു​ക​ളോ​ടെ, വീ​ഡി​യോ രൂ​പ​ത്തി​ൽ വി​ദ​ഗ്ധ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക്ലാ​സു​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​യും സം​ശ​യ​ദൂ​രീ​ക​ര​ണ​വും ഓ​രോ ക്ലാ​സി​ലെ​യും കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി അ​ധ്യാ​പ​ക​ർ ത​യ്യാ​റാ​ക്കു​ന്ന വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ക​ളി​ലാ​ണ് ന​ട​ക്കു​ക.
പ്രീ ​സ്കൂ​ൾ മു​ത​ൽ പ്ല​സ്ടു വ​രെ ഓ​ണ്‍​ലൈ​ൻ ക്ലാ​സ്‌​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സ്കൂ​ളു​ക​ൾ​ക്ക് വി​ശ​ദ​മാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​താ​യി സ​മ​ഗ്ര ശി​ക്ഷാ ജി​ല്ലാ കോ ​ഒാ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ.​കെ. അ​ബ്ദു​ൽ ഹ​ക്കീം അ​റി​യി​ച്ചു. രാ​വി​ലെ 10ന് ​ഓ​ണ്‍ലൈ​ൻ പ്ര​വേ​ശ​നോ​ത്സ​വം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ മേ​ധാ​വി​ക​ൾ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ, ഹെ​ഡ് മാ​സ്റ്റ​ർ, പി​ടി​എ/ എം​പി​ടി​എ/ ജ​ന​പ്ര​തി​നി​ധി​ക​ൾ, ക്ലാ​സ് ടീ​ച്ച​ർ എ​ന്നി​വ​രു​ടെ ആ​ശം​സാ സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ക്കു​ക.
വി​ക്ടേ​ഴ്സ് ചാ​ന​ലി​ൽ ന​ട​ക്കു​ന്ന "ഫ​സ്റ്റ് ബെ​ൽ’ പ്ര​ത്യേ​ക പ​ഠ​ന ക്ലാ​സു​ക​ൾ​ക്കൊ​പ്പം ജി​ല്ല​യി​ൽ ഓ​രോ ക്ലാ​സു​ക​ളി​ലെ​യും അ​ധ്യാ​പ​ക​രു​ടെ ഇ​ട​പെ​ട​ൽ കൂ​ടി​യു​ണ്ടാ​വും.
ഇന്നും നാളെയും ഓ​ണ്‍​ലൈ​ൻ ക്ലാ​സ് സം​ബ​ന്ധി​ച്ച സ്കൂ​ളു​ക​ളു​ടെ സൂ​ക്ഷ്മ ത​ല ആ​സൂ​ത്ര​ണം ന​ട​ക്കും. ടി​വി, സ്മാ​ർ​ട്ട്ഫോ​ണ്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് നേ​രി​ട്ട് ഫോ​ണ്‍ വി​ളി​ച്ചും പ്രാ​ദേ​ശി​ക കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കി​യും ഓ​ണ്‍​ലൈ​ൻ വി​ഭ​വ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ല​ഭ്യ​മാ​ക്കും. ഇ​തി​നാ​യി ഓ​രോ ബി​ആ​ർ​സി ത​ല​ത്തി​ലും വേ​ണ്ട കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്തി സ​ജീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്കി വ​രി​ക​യാ​ണ്. മൂ​ന്ന് മു​ത​ൽ വി​ക്ടേ​ഴ്സ് ചാ​ന​ൽ വ​ഴി​യു​ള്ള ക്ലാ​സ്‌​സി​ന് പു​റ​മെ ഓ​ണ്‍​ലൈ​ൻ ക്ലാ​സ് ത​യാ​റെ​ടു​പ്പു​ക​ൾ​ക്കാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ൽ​കും.
വി​ദ്യാ​ല​യ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ഫ​ല​പ്ര​ദ​മാ​ക്കാ​ന്‌ ഓ​രോ വി​ദ്യാ​ല​യ​വും മു​ന്നൊ​രു​ക്ക​ങ്ങ​ളും സൂ​ക്ഷ്മ​ത​ല ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ന്‌​കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു​കൊ​ണ്ടു​ള്ള യോ​ഗ​ങ്ങ​ളോ ഓ​ണ്‍ ലൈ​ൻ മീ​റ്റിം​ഗു​ക​ളോ ന​ട​ത്തും. ഓ​രോ വി​ദ്യാ​ല​യ​ത്തി​ലും ഓ​ണ്‍​ലൈ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കാ​നാ​യി ക്ല​സ്റ്റ​ർ/​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ർ, എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ​മാ​രു​ടെ ഓ​ണ്‍ ലൈ​ൻ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.
അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ്രാ​ദേ​ശി​ക വ​ഴ​ക്ക​ത്തോ​ടെ മേ​ൽ സൂ​ചി​പ്പി​ച്ച യോ​ഗ​ങ്ങ​ളി​ൽ കൂ​ടി വി​നി​മ​യം ചെ​യ്യും. പ്രീ ​സ്കൂ​ൾ, പ്രൈ​മ​റി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ന്ന്ഡ​റി വി​ഭാ​ഗ​ത്തി​ലെ മാ​തൃ​കാ ഓ​ണ്‍​ലൈ​ൻ വി​ഭ​വ​ങ്ങ​ൾ സ​മ​ഗ്ര ശി​ക്ഷാ, ഡ​യ​റ്റ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ഡ്യൂ കെ​യ​ർ എ​ന്നി​വ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി വി​ദ​ഗ്ധ അ​ധ്യാ​പ​ക​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ത്തി ഓ​രോ പാ​ഠ​ഭാ​ഗ​ത്തി​ലെ​യും ഓ​ണ്‍​ലൈ​ൻ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തി വ്യ​ക്ത​മാ​യ ക​ർ​മ്മ പ​ദ്ധ​തി ത​യ്യാ​റാ​ക്കും.
ഓ​രോ ആ​ഴ്ച​യി​ലും ഓ​ണ്‍​ലൈ​ൻ രീ​തി​യി​ലോ നേ​രി​ട്ടോ എ​സ്ആ​ര്‌​ജി മീ​റ്റിം​ഗു​ക​ൾ ചേ​ർ​ന്ന് ഒാ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളു​ടെ അ​വ​ലോ​ക​ന​വും തു​ട​ർ​ക്ലാ​സു​ക​ളു​ടെ ആ​സൂ​ത്ര​ണ​വും ന​ട​ത്തും.
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ടു​ള്ള ഓ​ണ്‍​ലൈ​ൻ പി​ന്തു​ണാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് റി​സോ​ഴ്സ് അ​ധ്യാ​പ​ക​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.
ഓ​രോ വി​ദ്യാ​ല​യ​വും ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഫ​ല​പ്രാ​പ്തി ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ​ഠ​ന​ത്തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കും. കു​ട്ടി​ക​ളു​ടെ പു​രോ​ഗ​തി നി​ര​ന്ത​രം വി​ല​യി​രു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഉ​പാ​ധി​ക​ൾ വി​ക​സി​പ്പി​ക്കു​ക​യും ആ​വ​ശ്യ​മാ​യ രേ​ഖ​പ്പെ​ടു​ത്ത​ലു​ക​ൾ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും. കു​ട്ടി​ക​ൾ വാ​യ​ന​ക്ക് വേ​ണ്ട പു​സ്ത​ക​ങ്ങ​ൾ (സ്കൂ​ൾ ലൈ​ബ്ര​റി​യി​ലേ​യും മ​റ്റു പ്രാ​ദേ​ശി​ക ലൈ​ബ്ര​റി​ക​ളി​ലെ​യും) ഓ​രോ കു​ട്ടി​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വി​ദ്യാ​ല​യ​ത്തി​ൽ സം​വി​ധാ​ന​മൊ​രു​ക്കും.
ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​ന​ത്തി​ന്‍റെ സം​ഘാ​ട​നം, ഏ​കോ​പ​നം, മോ​ണി​റ്റ​റിം​ഗ് എ​ന്നി​വ​യ്ക്ക് ജി​ല്ലാ​ത​ലം മു​ത​ൽ സ്കൂ​ൾ ത​ലം വ​രെ വി​വി​ധ സ​മി​തി​ക​ളും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട​ന്ന് ജി​ല്ലാ പ്രോ​ജ​ക്ട് കോ​ ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.