ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്...
Tuesday, June 2, 2020 11:11 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ​തോ (115 മി.​മീ. വ​രെ ) അ​തി​ശ​ക്ത​മാ​യ​തോ (115 മി.​മീ മു​ത​ല്‍ 204.5 മി.​മീ. വ​രെ ) ആ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.ഉ​രു​ള്‍​പൊ​ട്ട​ലോ മ​ണ്ണി​ടി​ച്ചി​ലോ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ഭൂ​മി​യി​ല്‍ വി​ള്ള​ലു​ക​ള്‍ കാ​ണ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​റി​യി​പ്പ് കി​ട്ടു​ന്ന മു​റ​യ്ക്ക് മാ​റി​ത്താ​മ​സി​ക്ക​ണം. പ്ര​ള​യ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും (പ്ര​ള​യ സാ​ധ്യ​ത പ്ര​ദേ​ശ​ങ്ങ​ളു​ടെ ഭൂ​പ​ടം http://sdma.kerala.gov.in/wp-content/uploads/2018/10/KL-Flood.jpg ലി​ങ്കി​ല്‍ ല​ഭ്യ​മാ​ണ്) 2018, 2019 ലെ ​പ്ര​ള​യ​ത്തി​ല്‍ വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും 'ഓ​റ​ഞ്ച് ബു​ക്ക് 2020' ല്‍ ​വ​ള്‍​ന​റ​ബി​ള്‍ ഗ്രൂ​പ്പി​ല്‍ പെ​ടു​ത്തി​യ​വ​രും അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ളും വി​ല​പ്പെ​ട്ട വ​സ്തു​ക്ക​ളും ഉ​ള്‍​പ്പെ​ടു​ന്ന ഒ​രു എ​മര്‍​ജ​ന്‍​സി കി​റ്റ് ത​യ്യാ​റാ​ക്കി വയ്ക്കു​ക​യും അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റി​ത്താ​മ​സി​ക്കു​വാ​ന്‍ ത​യ്യാ​റാ​വു​ക​യും വേ​ണം.
ഇ​ന്ന​ലെ​യും ജി​ല്ല​യി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നാ​ളെ ജി​ല്ല​യി​ല്‍ യല്ലോ അ​ല​ര്‍​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.