മ​ഴ​ക്കെ​ടു​തി: മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീകരിക്കണം
Wednesday, June 3, 2020 11:14 PM IST
കോ​ഴി​ക്കോ​ട്: മ​ഴ​ക്കെ​ടു​തി നേ​രി​ടു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ള്‍ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പു​റ​ത്തു​വി​ട്ടു. ഓ​റ​ഞ്ച്, മ​ഞ്ഞ അ​ലെ​ര്‍​ട്ടു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ളി​ല്‍ പ്ര​ള​യ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും 2018, 2019 ലെ ​പ്ര​ള​യ​ത്തി​ല്‍ വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും 'ഓ​റ​ഞ്ച് ബു​ക്ക് 2020' ല്‍ ​വ​ള്‍​ന​റ​ബി​ള്‍ ഗ്രൂ​പ്പി​ല്‍ പെ​ടു​ത്തി​യ​വ​രും അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ളും വി​ല​പ്പെ​ട്ട വ​സ്തു​ക്ക​ളും ഉ​ള്‍​പ്പെ​ടു​ന്ന ഒ​രു എ​മെ​ര്‍​ജ​ന്‍​സി കി​റ്റ് ത​യ്യാ​റാ​ക്കി വയ്​ക്കു​ക​യും സാ​ഹ​ച​ര്യം വ​രി​ക​യാ​ണെ​ങ്കി​ല്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റി താ​മ​സി​ക്കു​വാ​ന്‍ ത​യ്യാ​റാ​വു​ക​യും വേ​ണം. പ്ര​ള​യ സാ​ധ്യ​ത പ്ര​ദേ​ശ​ങ്ങ​ളു​ടെ ഭൂ​പ​ടം http://sdma.kerala.gov.in/wp-content/uploads/2018/10/KL-Flood.jp-g എ​ന്ന ലി​ങ്കി​ല്‍ ല​ഭ്യ​മാ​ണ്.
ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും 2018 ലും 2019 ​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​വു​ക​യോ ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത​തെ​ന്ന് ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും പ്ര​ള​യ​ത്തി​ലും ഉ​രു​ള്‍​പൊ​ട്ട​ലി​ലു​മാ​യി പൂ​ര്‍​ണ​മാ​യി വീ​ട് ന​ഷ്ട​പ്പെ​ടു​ക​യും ഇ​തു​വ​രെ പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും പ്ര​ള​യ​ത്തി​ല്‍ ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ക​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ഇ​ത് വ​രെ ന​ട​ത്തി​ത്തീ​ര്‍​ക്കാ​ത്ത​തു​മാ​യ വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും ഒ​രു എ​മെ​ര്‍​ജ​ന്‍​സി കി​റ്റ് ത​യ്യാ​റാ​ക്കി വയ്ക്കു​ക​യും സാ​ഹ​ച​ര്യം വ​രി​ക​യാ​ണെ​ങ്കി​ല്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റി​ത്താ​മ​സി​ക്കാ​ന്‍ ത​യ്യാ​റാ​വു​ക​യും വേ​ണം. ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത പ്ര​ദേ​ശ​ങ്ങ​ളു​ടെ ഭൂ​പ​ടം http://sdma.kerala.gov.in/wp-content/uploads/2018/10/KL-Landslide.jp-g എ​ന്ന ലി​ങ്കി​ല്‍ ല​ഭി​ക്കും. ഇ​ത്ത​രം ആ​ളു​ക​ള്‍​ക്ക് വേ​ണ്ടി സ്ഥി​ത​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​ക്കൊ​ണ്ട് ആ​വ​ശ്യ​മാ​യ ക്യാ​മ്പു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക്യാ​മ്പു​ക​ള്‍ ത​യ്യാ​റാ​ക്കേ​ണ്ടതും വി​ധ​വും ന​ട​ത്തേ​ണ്ടതും എ​ങ്ങ​നെ​യെ​ന്ന് ഓ​റ​ഞ്ച് ബു​ക്ക് 2020 ല്‍ ​മാ​ര്‍​ഗനി​ര്‍​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.