ഡെ​ങ്കി​പ്പ​നി: എ​ന്‍റ​മോ​ള​ജി വി​ഭാ​ഗം കൂ​രാ​ച്ചു​ണ്ട് സ​ന്ദ​ർ​ശി​ച്ചു
Thursday, June 4, 2020 11:11 PM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ്ജി​ത​മാ​ക്കി. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ള​ലാ​യി 11 പേ​ർ​ക്ക് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഡെ​ങ്കി​പ്പ​നി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ലെ റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മി​ന്‍റെ പ​ഞ്ചാ​യ​ത്ത്ത​ല യോ​ഗം വി​ളി​ച്ചു​ച്ചേ​ർ​ത്തു. ഡെ​ങ്കി​പ്പ​നി വ​ർ​ദ്ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ എ​ന്‍റ​മോ​ള​ജി വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തു സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്താ​ൻ സ്ഥ​ല​ത്തെ​ത്തി.
പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​സേ​ന, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ വാ​ർ​ഡു​ക​ൾ തോ​റും വീ​ടു​ക​ളും പ​രി​സ​ര​ങ്ങ​ളും ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നും, കൊ​തു​കി​ന്‍റെ ഉ​റ​വി​ട​ങ്ങ​ൾ ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഫോ​ഗിം​ഗും ന​ട​ത്തും.
പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രി​യാ​ത്തും​പാ​റ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്രം അ​ഗ്നി​ശ​മ​ന​സേ​ന അ​ണു​വി​മു​ക്ത​മാ​ക്കി.
പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 43 പേ​ർ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം 29 പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലാ​യി ഏ​ഴ് പ്ര​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്തി​ലെ​ത്തി​ച്ചേ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷാ​രോ​ൺ, സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹി​മാ​ൻ, പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. പ്ര​ജീ​ഷ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.