കോഴിക്കോട്ട് 7561 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍; 32,682 പേ​ര്‍ നി​രീ​ക്ഷ​ണകാലം പൂ​ര്‍​ത്തി​യാ​ക്കി
Thursday, June 4, 2020 11:14 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 557 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 7561 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. ഇ​തു​വ​രെ 32,682 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. ഇ​ന്ന് പു​തു​താ​യി വ​ന്ന 31 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 125 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 96 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 29 പേ​ര്‍ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ്ഹൗ​സി​ലു​മാ​ണ്.
33 പേ​ര്‍ ഡി​സ്ചാ​ര്‍​ജ് ആ​യി. പു​തു​താ​യി വ​ന്ന 158 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 3031 പ്ര​വാ​സി​ക​ളാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​ത്. ഇ​തി​ല്‍ 813 പേ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നന്‍റെ കോ​വി​ഡ് കെ​യ​ര്‍ സെ​നന്‍ററു​ക​ളി​ലും 2182 പേ​ര്‍ വീ​ടു​ക​ളി​ലും 36 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 125 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്. ജി​ല്ല​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും സ്‌​ക്രീ​നിം​ഗ്, ബോ​ധ​വ​ത്ക​ര​ണം, ശു​ചി​ത്വ​പ​രി​ശോ​ധ​ന തു​ട​ങ്ങി​യ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ക​യും ചെ​യ്തു.
മാ​ന​സി​ക സം​ഘ​ര്‍​ഷം കു​റ​യ്ക്കാന്‌ മെ​ന്‍റല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ്പ് ലൈ​നി​ലൂ​ടെ ഒ​ന്പ​തു​പേ​ര്‍​ക്ക് ഇ​ന്ന് കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി. 310 പേ​ര്‍​ക്ക് ഫോ​ണി​ലൂ​ടെ​യും കൗൺസിലിംഗ് ന​ല്‍​കി. 2466 സ​ന്ന​ദ്ധ സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ 7783 വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.