കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ം: വ​ള​യ​ത്ത് സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി
Saturday, June 6, 2020 10:51 PM IST
നാ​ദാ​പു​രം: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ള​യം ഗ​വ.​ആ​ശു​പ​ത്രി​യി​ൽ രോ​ഗ നി​ർ​ണ​യ പ​രി​ശോ​ധ​ന ന​ട​ത്തി. മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, പോ​ലീ​സ്, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, തു​ട​ങ്ങി അ​മ്പ​തോ​ളം പേ​രു​ടെ സ്രവ​ങ്ങ​ളാ​ണ് ശ​നി​യാ​ഴ്ച്ച പ​രി​ശോ​ധ​ന​ക്കെ​ടു​ത്ത​ത്.​

വ​ട​ക​ര ഗ​വ.​ആ​ശു​പ​ത്രി​യി​ലെ വി​ദ​ഗ്ദ്ധ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത​ത്. പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക കൗ​ണ്ട​ർ ഉ​ൾ​പ്പ​ടെ​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. രാ​വി​ലെ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ഉ​ച്ച​വ​രെ നീ​ണ്ടു. മേ​ഖ​ല​യി​ൽ സ​മൂ​ഹ വ്യാ​പ​നം ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന​റി​യാ​നും കൂ​ടി​യാ​ണ് വ​ള​യ​ത്ത് സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ ഒ​രാ​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും തൂ​ണേ​ര​യി​ലെ കോ​വി​ഡ് ബാ​ധി​ത​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് വ​ള​യം പ​ഞ്ചാ​യ​ത്തി​നെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.