ഉ​ന്ന​ത പോ​ലീ​സ് മേ​ധാ​വി​ക​ൾ മാ​വൂ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Saturday, June 6, 2020 10:54 PM IST
മു​ക്കം: മൂ​ന്നു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും മാ​വൂ​രി​നെ ക​ണ്ടെ​യ്മെ​ന്‍റ് സോ​ൺ ആ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ന്ന​ത പോ​ലീ​സ് മേ​ധാ​വി​ക​ൾ മാ​വൂ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സു​ജി​ത്ത് ദാ​സ് , നോ​ർ​ത്ത് അ​സി. ക​മ്മീ​ഷ​ണ​ർ കെ.​അ​ഷ്റ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. മാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ നേ​രി​ൽ പ​രി​ശോ​ധി​ച്ചു. ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി. പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യി​ലെ ആ​റി​ട​ങ്ങ​ളി​ല്‍ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങ​രു​ത്. ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത കാ​ര്യ​ങ്ങ​ൾ​ക്ക​ട​ക്കം പുറത്ത് ഇറങ്ങിയാൽ തി​രി​ച്ച​റി​യ​ൽ രേ​ഖ ക​രു​ത​ണം. ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് നോ​ർ​ത്ത് അ​സി. പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കെ.​അ​ഷ്റ​ഫ് പ​റ​ഞ്ഞു. മാ​വൂ​ർ സി.​ഐ ആ​ർ അ​ശോ​ക​ൻ, എ​സ് ഐ​കെ.​ശ്യാം എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സ് മേ​ധാ​വി​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.