വൃ​ക്ഷ തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, July 1, 2020 11:14 PM IST
തി​രു​വ​മ്പാ​ടി: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​യി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ പു​ല്ലൂ​രാം​പാ​റ, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ പു​ന്ന​ക്ക​ൽ, ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ തി​രു​വ​മ്പാ​ടി, 99.7 ശ​ത​മാ​നം വി​ജ​യം നേ​ടി​യ സേ​ക്ര​ട് ഹാ​ർ​ട് ഹൈ​സ്കൂ​ൾ തി​രു​വ​മ്പാ​ടി, എ​ന്നീ സ്കൂ​ളു​ക​ളെ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ആ​വാ​സ് തി​രു​വ​മ്പാ​ടി സ്കൂ​ളു​ക​ളി​ലെ​ത്തി അ​ധ്യാ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും അ​ഭി​ന​ന്ദി​ച്ചു. സ്കൂ​ളു​ക​ൾ​ക്ക് വൃ​ക്ഷ തൈ​ക​ൾ ന​ൽ​കി. അ​നു​മോ​ദ​ന ച​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​വാ​സ് വൈ​സ് ചെ​യ​ർ പേ​ഴ്സ​ൺ എ.​എം. ബി​ന്ദു കു​മാ​രി അ​ധ്യ​ക്ഷ​ത വഹിച്ചു. സെ​ക്ര​ട്ട​റി ജി​ഷി പ​ട്ട​യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​ധാ​ന അ​ധ്യാ​പ​ക​രാ​യ പി. ​സ​ജി തോ​മ​സ്, കെ.​ജെ. ജോ​സ്, ജോ​ളി ജോ​സ​ഫ്, സി​സ്റ്റ​ർ സ​ലോ​മി, ലി​സ്സാ​മ്മ സേ​വ്യ​ർ എ​ന്നി​വ​ർ ഉ​പ​ഹാ​ര​മാ​യ വൃ​ക്ഷ തൈ​ക​ൾ ഏ​റ്റ് വാ​ങ്ങി.