2000 ലി​റ്റ​ർ വാ​ഷും ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി
Wednesday, July 1, 2020 11:14 PM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട്, ക​രി​യാ​ത്തും​പാ​റ, തോ​ണി​ക്ക​ട​വ് മേ​ഖ​ല​ക​ളി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ വ്യാ​ജ​മ​ദ്യ വേ​ട്ട​യി​ൽ 2000 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. പെ​രു​വ​ണ്ണാ​മൂ​ഴി ഡാം ​റി​സ​ര്‍​വോ​യ​റി​ന്‍റെ ഭാ​ഗ​മാ​യ ഗ​ണ​പ​തി​ക്ക​ണ്ടി​കു​ന്ന് തു​രു​ത്തി​ല്‍ പേ​രാ​മ്പ്ര എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ത​റോ​ല്‍ രാ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ റി​സ​ര്‍​വോ​യ​റി​ലെ അ​ഞ്ചോ​ളം തു​രു​ത്തു​ക​ളി​ല്‍ അ​തി സാ​ഹ​സി​ക​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്. പ്ലാ​സ്റ്റി​ക് ബീ​പ്പ​ക​ളി​ലും ടാ​ര്‍ പോ​ളി​നി​ലു​മാ​യി വ​ന​ത്തി​നു​ള്ളി​ലാ​യി​രു​ന്നു വാ​ഷ്. വാ​റ്റു​ഉപക​ര​ണ​ങ്ങ​ള്‍ റി​സ​ര്‍​വോ​യ​റി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു.

പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ബോ​ട്ട് ഉ​പ​യോ​ഗി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ജീ​വ​ന്‍ പ​ണ​യ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ സി.​കെ. ശ്രീ​ജി​ത്ത്, കെ.​കെ. സു​ഭീ​ഷ്, ഡ്രൈ​വ​ര്‍ സി.​ദി​നേ​ശ​ന്‍ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.