അ​ഭി​ന​ന്ദി​ച്ചു
Wednesday, July 1, 2020 11:15 PM IST
തി​രു​വ​മ്പാ​ടി: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ നൂ​റ് ശ​ത​മാ​നം വി​ജ​യ​വു​മാ​യി പു​ല്ലു​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ് സ് ​ഹൈ​സ്കൂ​ൾ. 37 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​. ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ർ​ഹ​രാ​ക്കി​യ അ​ധ്യാ​പ​ക​രെ​യും മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പൊ​രി​യ​ത്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി നീ​ണ്ടു കു​ന്നേ​ൽ, പ്രി​ൻ​സി​പ്പാ​ൾ കെ.​ജെ. ആ​ന്‍റ​ണി, ഹെ​ഡ്മാ​സ്റ്റ​ർ ജോ​ളി ജോ​സ​ഫ്, മു​ൻ ഹെ​ഡ്മി​സ്ട്ര​സ് മേ​ഴ്സി മൈ​ക്കി​ൾ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു.

താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹൈ​സ്‌​കൂ​ള്‍ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി. 215 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ സ്‌​കൂ​ളി​ല്‍ നേ​രി​ട്ടെ​ത്തി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.
ഏ​ഴ് കുട്ടികൾ മു​ഴു​വ​ന്‍ വി​ഷ​യ​ത്തി​ല്‍ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്ത് നേ​ടി​യ ഈ ​വി​ജ​യം കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യ​മാ​ണെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ര്‍ എം.​എ.​അ​ബ്രാ​ഹം പ​റ​ഞ്ഞു.

തി​രു​വ​മ്പാ​ടി: തു​ട​ർ​ച്ച​യാ​യി 23-ാം വ​ർ​ഷ​വും ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഹൈ​സ്കൂ​ളി​ന് 100 ശ​ത​മാ​നം വി​ജ​യം. 110 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 59 പേ​ർ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സും 20 കു​ട്ടി​ക​ൾ​ക്ക് ഒ​ന്പ​ത് വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സും ക​ര​സ്ഥ​മാ​ക്കി. സ്കൂ​ളി​നെ ആ​വാ​സ് തി​രു​വ​മ്പാ​ടിയു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ അഭിനന്ദിച്ചു.
അ​വാ​സ് സെ​ക്ര​ട്ട​റി സു​ന്ദ​ര​ൻ പ്ര​ണ​വം, സി. ​ഡീ​ന, സി. ​സ​ലോ​മി, ജി​ഷി പ​ട്ട​യി​ൽ, നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, ബി​ന്ദു സു​ന്ദ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.