മാ​വൂ​ര്‍-എ​ന്‍​ഐ​ടി-കൊ​ടു​വ​ള്ളി റോ​ഡ്: പ്ര​വൃ​ത്തി​ ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​യാ​യി
Thursday, July 2, 2020 11:56 PM IST
കോ​ഴി​ക്കോ​ട്: കി​ഫ്ബി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 52.20 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യ മാ​വൂ​ര്‍ - എ​ന്‍​ഐ​ടി - കൊ​ടു​വ​ള്ളി റോ​ഡി​ന്‍റെ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​യാ​യി. ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ കു​ന്ന​മം​ഗ​ലം, കൊ​ടു​വ​ള്ളി എം​എ​ല്‍​എ​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്.
മാ​വൂ​ര്‍, ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലും ഉ​ള്‍​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്ന റോ​ഡി​ന് 13 കി.​മീ നീ​ള​മാ​ണു​ള്ള​ത്.
10 മീ​റ്റ​ർ വീ​തി​യി​ലാ​ണ് റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. നി​ർ​ദ്ദി​ഷ്ട റോ​ഡി​ന്‍റെ വീ​തി കു​റ​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ല്‍ സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളു​ടെയും ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും സാ​ന്നി​ദ്ധ്യ​ത്തി​ല്‍​ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തും.
സ്ഥ​ല ല​ഭ്യ​ത സം​ബ​ന്ധി​ച്ച് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ യോ​ഗ തീ​രു​മാ​നം 10 ന് ​മു​മ്പാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി.
ക​ള​ന്‍​തോ​ട് കൂ​ളി​മാ​ട് റോ​ഡി​ല്‍ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​ന് ത​ട​സ​മാ​യി കി​ട​ക്കു​ന്നമ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റാ​ന്‍ ഏ​ഴി​ന് മ​ര​ങ്ങ​ളു​ടെ ലേ​ലം ന​ട​ത്തും. റോ​ഡി​ലെ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നു​ക​ള്‍ മാ​റ്റു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ലി​ന് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ആ​ര്‍​ഇ​സി മ​ല​യ​മ്മ കൂ​ട​ത്താ​യി റോ​ഡി​ന്‍റെ ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ഭാ​ഗ​ത്തെ സ്ഥ​ല ല​ഭ്യ​ത സം​ബ​ന്ധി​ച്ച സം​യു​ക്ത പ​രി​ശോ​ധ​ന ഒ​ന്പ​തി​ന് ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​ന​മാ​യി. കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​ടി.​എ റ​ഹീം എ​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ത പൂ​ത​ക്കു​ഴി​യി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍, ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ബീ​ന, മാ​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​മു​നീ​റ​ത്ത്, ടി.​എ ര​മേ​ശ​ന്‍, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.