കോ​ഴി​ക്കോ​ട്ട് ഇ​ന്ന​ലെ ഏ​ഴു​പേ​ര്‍​ക്ക് രോ​ഗ​ബാ​ധ
Thursday, July 2, 2020 11:56 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ ഏ​ഴു കോ​വി​ഡ് പോ​സി​റ്റീ​വ് കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു.
ഖ​ത്ത​റി​ൽ നി​ന്നെ​ത്തി​യ 26 വ​യ​സു​ള്ള ആ​യ​ഞ്ചേ​രി സ്വ​ദേ​ശി​നി, ഖ​ത്ത​റി​ൽ നി​ന്നെ​ത്തി​യ 27 വ​യ​സു​ള്ള കോ​ട​ഞ്ചേ​രി സ്വ​ദേ​ശി, ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ 25 വ​യ​സു​ള്ള അ​ര​ക്കി​ണ​ര്‍ സ്വ​ദേ​ശി, ഖ​ത്ത​റി​ൽ നി​ന്നെ​ത്തി​യ 48 വ​യ​സു​ള്ള ചെ​റു​വ​ണ്ണൂ​ര്‍ സ്വ​ദേ​ശി, സൗ​ദി​യി​ൽ നി​ന്നെ​ത്തി​യ 37 വ​യ​സു​ള്ള കാ​ക്കൂ​ര്‍ സ്വ​ദേ​ശി, കു​വൈ​റ്റി​ൽ നി​ന്നെ​ത്തി​യ 39 വ​യ​സു​ള്ള ച​ക്കി​ട്ട​പാ​റ സ്വ​ദേ​ശി, ഗു​ജ​റാ​ത്തി​ൽ നി​ന്നെ​ത്തി​യ 50 വ​യ​സു​ള്ള കൊ​ള​ത്തൂ​ര്‍ അ​ദ്വൈ​താ​ശ്ര​മ​വാ​സി എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യ​വ​ർ.
ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 979 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 18,937 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. 49,373 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.
ഇ​ന്ന​ലെ 414 സ്ര​വ സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ആ​കെ 13,636 സ്ര​വ​സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​ക്ക​യ​ച്ച​തി​ല്‍ 12,576 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു.
ഇ​തി​ല്‍ 12,276 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. പ​രി​ശോ​ധ​ന​ക്ക​യ​ച്ച സാ​മ്പി​ളു​ക​ളി​ല്‍ 1,060 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​ന്‍ ബാ​ക്കി​യു​ണ്ട്.