ജി​ല്ല​യി​ല്‍ ഇ​ന്ന് യെല്ലോ അ​ല​ര്‍​ട്ട്
Saturday, July 4, 2020 12:04 AM IST
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ജി​ല്ല​യി​ല്‍ ഇ​ന്ന് യെല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. 24 മ​ണി​ക്കൂ​റി​ല്‍ 64.5 മി​ല്ലി​മീ​റ്റ​ര്‍ മു​ത​ല്‍ 115.5 മി​ല്ലി​മീ​റ്റ​ര്‍ വ​രെ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചേ​ക്കും. അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ല്‍ ഗ്രീൻ അ​ല​ര്‍​ട്ടാ​ണ്. അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്രാ​ദേ​ശി​ക​മാ​യ ചെ​റി​യ വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ല്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍ തു​ട​ങ്ങി​യ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത വ​ര്‍​ധി​ക്കു​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. മ​ല​യോ​ര മേ​ഖ​ല​യി​ല്‍ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യം പ​രി​ശോ​ധി​ച്ച് അ​തി​ന​നു​സൃ​ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല​ത്തി​ലും വി​ല്ലേ​ജ് ത​ല​ത്തി​ലും ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ല്‍ മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ക​യും അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ വ​ള്‍​ന​റ​ബി​ള്‍ ഗ്രൂ​പ്പി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രെ മാ​റ്റി താ​മ​സി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന് അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.
നി​ല​വി​ലെ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഓ​റ​ഞ്ച് ബു​ക്ക് 2020 ല്‍ ​വ​ള്‍​ന​റ​ബി​ള്‍ ഗ്രൂ​പ്പ് എ​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി ക്യാ​മ്പു​ക​ള്‍ ത​യ്യാ​റാ​ക്കി ആ​വ​ശ്യ​മാ​യ ഘ​ട്ട​ങ്ങ​ളി​ല്‍ ആ​ളു​ക​ളെ മു​ന്‍​കൂ​ട്ടി മാ​റ്റി താ​മ​സി​പ്പി​ക്ക​ണ​മെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക്യാ​മ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്ന് ഓ​റ​ഞ്ച് ബു​ക്ക് 2020 ല്‍ ​വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ത് പാ​ലി​ച്ചു കൊ​ണ്ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും റെ​വ​ന്യൂ വ​കു​പ്പി​ന്‍റെ​യും ഏ​കോ​പ​ന​ത്തോ​ടെ ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്ക​ണം. https://sdma.kerala.gov.in/wp-content/uploads/2020/05/Orange-Book-of-Disaster-Management-2-2020-2.pdf എ​ന്ന ലി​ങ്കി​ല്‍ ഓ​റ​ഞ്ച് ബു​ക്ക് 2020 കാ​ണാം.