കോ​വി​ഡ്: മെ​ഡി​ക്ക​ല്‍​ കോ​ള​ജി​ല്‍ അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണം എ​ത്തി​ച്ചു
Monday, July 6, 2020 11:03 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രുടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്ര​വ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ത്തി​ച്ചു. മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ ലാ​ബി​ലേ​ക്കാ​ണ് പു​തി​യ യ​ന്ത്ര​ങ്ങ​ള്‍ എ​ത്തി​ച്ച​ത്.
ഇ​തു​വ​രെ ഒ​രു ദി​വ​സം 500 സാ​മ്പി​ളു​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു പ​രി​ശോ​ധി​ക്കാ​നാ​യ​ത്. ഇ​തി​നാ​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ഫ​ലം ല​ഭി​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ട്ടു. ഇ​ക്കാ​ര്യം ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തു​ക​യും പു​തി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച മു​ത​ല്‍ പു​തി​യ ഉ​പ​ക​ര​ണം വ​ഴി കൂ​ടു​ത​ല്‍ സ്ര​വ​സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ക്കാ​നാ​വും. ജി​ല്ല​യി​ല്‍ 18,029 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​വ​രി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​ത​മാ​യ​വ​രു​ടെ സ്ര​വ​സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ക്കു​ന്ന​ത്. 1,685 പേ​രു​ടെ പ​രി​ശോ​ധ​ന കൂ​ടി പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ണ്ട്. അ​തേ​സ​മ​യം ഇ​ന്നും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ലു​ള്ള​വ​രു​ടെ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ക്കും. നൂ​റി​ലേ​റെ പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.