സോ​ഴ്സ് കോ​ഡ്, ഡാ​റ്റാ​ബേ​സ് മോ​ഷ​ണം: കേ​സെ​ടു​ത്തു
Thursday, July 9, 2020 11:36 PM IST
തേ​ഞ്ഞി​പ്പ​ലം: സോ​ഫ്റ്റ് വെ​യ​ർ സോ​ഴ്സ് കോ​ഡ്, ഉ​പ​ഭോ​ക്തൃ ഡാ​റ്റാ​ബേ​സ് എ​ന്നി​വ മോ​ഷ്ടി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സ്. എ​ട​വ​ണ്ണ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​പ്നോ​സ് ടെ​ക്നോ​ള​ജി​സ് ഡ​യ​റ​ക്ട​ർ​മാ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കാ​ക്ക​ഞ്ചേ​രി കി​ൻ​ഫ്ര ഐ​ടി പാ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​യി​ൽ നി​ന്നു മൂ​ന്നു​മാ​സം മു​ന്പു കേ​സി​ലെ ര​ണ്ടാം പ്ര​തി രാ​ജി​വ​ച്ചി​രു​ന്നു. ഒ​ന്നാം പ്ര​തി കി​ൻ​ഫ്ര​യി​ലു​ള്ള ക​ന്പ​നി​യി​ൽ ജോ​ലി​യി​ലാ​യി​രി​ക്കേ സ​മാ​ന സ്വ​ഭാ​വ​ത്തി​ലു​ള്ള സോ​ഫ്റ്റ് വെ​യ​ർ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്. ക​ന്പ​നി​യു​മാ​യി ഇ​ട​പാ​ടു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും അ​വ​ർ​ക്ക് വ്യാ​ജ​മാ​യി സോ​ഫ്റ്റ്‌​വെ​യ​ർ നി​ർ​മി​ച്ചു ന​ൽ​കു​ക​യും ചെ​യ്തു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ന്പ​നി​യു​ടെ സോ​ഴ്സ് കോ​ഡ് പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന​സി​ലാ​യ​തെ​ന്നു പ​രാ​തി​ക്കാ​ർ പ​റ​ഞ്ഞു.