ഓ​ൺ​ലൈ​ൻ പ​ഠ​ന അനു​ഭ​വ​ങ്ങ​ളൊ​രു​ക്കി ക​ല്ലു​രു​ട്ടി യു​പി സ്കൂ​ൾ
Monday, July 13, 2020 11:15 PM IST
തി​രു​വ​മ്പാ​ടി: ഓ​ൺ​ലൈ​നാ​യി മി​ക​ച്ച പ​ഠ​നാ​നു​ഭ​വ​ങ്ങ​ളൊ​രു​ക്കി ക​ല്ലു​രു​ട്ടി സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ൾ. ദി​നാ​ച​ര​ണ​ങ്ങ​ളു​മാ​യ് ബ​ന്ധ​പ്പെ​ട്ട് ഹ​മീ​ദ​ലി വാ​ഴ​ക്കാ​ട് (പ​രി​സ്ഥി​തി ദി​നം), കൂ​മ്പാ​റ ബേ​ബി (വാ​യ​നാ​ദി​നം), ജോ​ഷി പു​ഞ്ച​ക്കു​ന്നേ​ൽ (സം​ഗീ​ത​ദി​നം), പൗ​ലോ​സ് കു​ട്ട​മ്പു​ഴ (ല​ഹ​രി വി​രു​ദ്ധ ദി​നം), പ്ര​വീ​ൺ ജേ​ക്ക​ബ് (ഡോ​ക്‌​ടേ​ഴ്‌​സ് ഡേ) ​എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വീ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി.
ദി​നാ​ച​ര​ണ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ക്വി​സ്, പ്ര​സം​ഗം, ത​ല​ക്കെ​ട്ട് ന​ൽ​ക​ൽ, വാ​യ​ന, പോ​സ്റ്റ​ർ ര​ച​ന തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. ഹെ​ഡ്മാ​സ്റ്റ​ർ ജി​ബി​ൻ പോ​ൾ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പൗ​ളി അ​ഗ​സ്റ്റി​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി നി​മ്മി കു​ര്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.