പു​തു​പ്പാ​ടി​യി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Saturday, August 1, 2020 11:26 PM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 23 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ട്ടി​ക്കു​ന്ന് സ്വ​ദേ​ശി​നി​യു​ടെ അ​യ​ല്‍​ക്കാ​രാ​യ മൂ​ന്ന​ര വ​യ​സു​ള്ള ബാ​ലി​ക​യ്ക്കും 41 വ​യ​സു​ള്ള വീ​ട്ട​മ്മ​യ്ക്കു​മാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ട​ര്‍​ന്ന​ത്. വി​ദേ​ശ​ത്തു നി​ന്നെ​ത്തി ക്വ​റ​ന്‍റൈ​നി​ലാ​യി​രു​ന്ന യു​വാ​വി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പു​തു​പ്പാ​ടി​യി​ലെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 35 ആ​യി.