താ​മ​ര​ശേ​രി​യി​ല്‍ നൂ​റ്റി​പ്പ​ത്ത് പേ​രു​ടെ സ്ര​വ​സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു
Saturday, August 1, 2020 11:26 PM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ല്‍ 110 പേ​രു​ടെ സ്ര​വ​സാ​മ്പി​ളു​ക​ള്‍ കൂ​ടി ആ​ര്‍​ടി-​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ജി​വി​എ​ച്ച്എ​സ് എ​സി​ല്‍ ന​ട​ന്ന ക്യാ​മ്പി​ലാ​ണ് സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​ത്. ക്വ​റ​ന്‍റൈ​നി​ല്‍ ക​ഴി​യ​വെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച​വ​രു​ടെ​യും കോ​വി​ഡ് ബാ​ധി​ത​രു​മാ​യി മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​രു​ടെ​യും സാ​മ്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. നേ​ര​ത്തെ 140 പേ​രി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. മൂ​ന്ന് പേ​രാ​ണ് ഇ​വി​ടെ ചി​കി​ത്സ​യി​ലു​ള്ള​ത്.