വീ​ട്ടി​ൽ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം; 8000 രൂ​പ ന​ഷ്ട​പ്പെ​ട്ടു
Saturday, August 1, 2020 11:27 PM IST
മു​ക്കം: മു​ക്കം മ​ണാ​ശ്ശേ​രി സ്വ​ദേ​ശി ബേ​ബി വി​നോ​ദി​നി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടി​ൽ നി​ന്ന് 8000 രൂ​പ ന​ഷ്ട​പ്പെ​ട്ടു. 60 വ​യ​സ്സു​കാ​രി​യാ​യ വി​നോ​ദി​നി മാ​ത്ര​മാ​ണ് മു​ക്കം മ​ണാ​ശ്ശേ​രി ചോ​ല​ക്കു​ഴി എ​ന്ന പ്ര​ദേ​ശ​ത്തെ ഈ ​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം മ​രു​ന്നു വാ​ങ്ങാ​നാ​യി മു​ക്കം അ​ങ്ങാ​ടി​യി​ലേ​ക്ക് പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
തു​ട​ർ​ന്ന് മു​ക്കം പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.