കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ നാശന​ഷ്ടം
Tuesday, August 4, 2020 11:14 PM IST
മു​ക്കം: ഇ​ന്ന​ലെ രാ​വി​ലെ​യു​ണ്ടാ​യ ശ​ക്ത​മാ​യ ചു​ഴ​ലി​കാ​റ്റി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ൻ ന​ഷ്ടം. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മ​ലാം​കു​ന്നി​ൽ വീ​ട് കാ​റ്റെ​ടു​ത്തു. മ​ലാം​കു​ന്ന് ചി​രു​ത​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യി പ​റ​ന്നു പോ​വു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് വീ​ട്ടി​ന​ക​ത്തു​ള്ള​വ​ർ പെ​ട്ടെ​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. മ​ലാം​കു​ന്ന് സ​ക്കീ​റി​ന്‍റെ വീ​ടി​ന് മു​ക​ളി​ൽ ക​മു​ങ്ങ് പൊ​ട്ടി​വീ​ണു ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. മ​റ്റൊ​രു വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യും മ​രം വീ​ണ് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി കൃ​ഷി നാ​ശ​വു​മു​ണ്ടാ​യി. ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യും ഇ​ട​യ്ക്കു വീ​ശി​യ​ടി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റും മ​ല​യോ​ര മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തി​യി​ട്ടു​ണ്ട്.

മ​രം വീ​ണ് വീ​ടി​ന്
കേ​ടു​പാ​ട്

പേ​രാ​മ്പ്ര: മ​ഴ​യി​ലും കാ​റ്റി​ലും ക​മു​ങ്ങ് ക​ട​പു​ഴ​കി വീ​ണ് വീ​ടി​ന് കേ​ടു​പാ​ട്. കോ​ട്ടൂ​ർ വി​ല്ലേ​ജി​ലെ ന​ര​യം​കു​ളം ത​ണ്ട​പ്പു​റ​ത്തു​മ്മ​ൽ കു​ഞ്ഞി​രാ​മ​ൻ നാ​യ​രു​ടെ വീ​ടി​നാ​ണ് കേ​ടു​പാ​ട് സം​ഭ​വി​ച്ച​ത്. മേ​ൽ​ക്കൂ​ര​യു​ടെ നി​ര​വ​ധി ഓ​ടു​ക​ൾ ത​ക​ർ​ന്നു. ത​ണ്ട​പ്പു​റ​ത്തു​റ​മ്മ​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ തെ​ങ്ങ് കാ​റ്റി​ൽ മു​റി​ഞ്ഞു വീ​ണു.

ചു​ര​ത്തി​ല്‍ മ​ര​ം വീ​ണ് ഭാ​ഗി​ക​മാ​യി
ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

താ​മ​ര​ശേ​രി: ചു​ര​ത്തി​ല്‍ ക​ന​ത്ത മ​ഴ​യി​ല്‍ ഒ​മ്പ​താം വ​ള​വി​ന് താ​ഴെ​യാ​യി മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി റോ​ഡി​നു കു​റു​കെ വീ​ണ് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നി​നാ​ണ് സം​ഭ​വം. താ​മ​ര​ശേ​രി പോ​ലീ​സും ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രു​മെ​ത്തി മ​ര​ത്തി​ന്‍റെ ക​മ്പു​ക​ള്‍ വെ​ട്ടി​മാ​റ്റി വാ​ഹ​ന​ങ്ങ​ള്‍ ഒ​റ്റ​വ​രി​യാ​യി ക​ട​ത്തി​വി​ട്ടു. പോ​ലീ​സി​ന്‍റെ​യും വ​ന​പാ​സ​ല​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രാ​യ പി.​കെ. ദീ​പു, അ​ന​സ് മു​പ്പ​തേ​ക്ര, പി.​കെ. സു​രേ​ഷ്, പി.​എം. മു​സ്ത​ഫ എ​ന്നി​വ​രാ​ണ് മ​രം മു​റി​ച്ചു നീ​ക്കി​യ​ത്. രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ഗാ​ത​ഗാ​തം പൂ​ര്‍​ണ്ണ​മാ​യും പു​ന​സ്ഥാ​പി​ച്ചു.

ക്ഷേ​ത്ര​ത്തി​ന്‍റെ
ചു​റ്റു​മ​തി​ല്‍ ത​ക​ര്‍​ന്നു

താ​മ​ര​ശേ​രി: കോ​വി​ല​കം കോ​ട്ട​യി​ല്‍ ശ്രീ ​ല​ക്ഷ്മി ന​ര​സിം​ഹ​മൂ​ര്‍​ത്തീ ക്ഷേ​ത്ര​ത്തി​ന്‍റെ ചു​റ്റു​മ​തി​ല്‍ ക​ന​ത്ത മ​ഴ​യി​ല്‍ ത​ക​ര്‍​ന്നു വീ​ണു. ചി​റ​യു​ടെ ഭാ​ഗ​ത്തെ ഓ​ഡി​റ്റോ​റി​യ​ത്തി​നോ​ട് ചേ​ര്‍​ന്നു​ള്ള മ​തി​ലാ​ണ് ത​ക​ര്‍​ന്ന​ത്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് മ​തി​ല്‍ ഇ​ടി​ഞ്ഞു വീ​ണ​ത്.

മ​ണ്ണി​ടി​ഞ്ഞു

പ​ന്തി​രി​ക്ക​ര: പ​ന്തി​രി​ക്ക​ര​യി​ല്‍ മ​ഴ​യെ തു​ട​ര്‍​ന്ന് ക​ന​ത്ത നാ​ശ​ന​ഷ്ടം. തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ല്‍ മ​ണ്ണി​ടി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ഒ​ത​യോ​ത്ത് ബ​ഷീ​റി​ന്‍റെ വീ​ടി​ന്‍റെ ചു​മ​ര്‍ ത​ക​ര്‍​ന്ന് വീ​ണു. ആ​ര്‍​ക്കും പ​രു​ക്കി​ല്ല.
ച​ങ്ങ​രോ​ത്ത് വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വൈ​റ്റ് ഗാ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ണ് നീ​ക്കം ചെ​യ്തു. ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് ക്യാ​പ്റ്റ​ന്‍ വി.​പി. നി​സാ​ര്‍ നേ​തൃ​ത്വം ന​ൽ​കി.