പാ​ലേ​രി​യി​ല്‍ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ എ​ല്ലാ​വ​ര്‍​ക്കും നെ​ഗ​റ്റീ​വ്
Tuesday, August 4, 2020 11:14 PM IST
പേ​രാ​മ്പ്ര: മ​ത്സ്യ വി​ത​ര​ണ​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പാ​ലേ​രി​യി​ല്‍ അ​യാ​ളു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​ര്‍​ക്ക് ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ എ​ല്ലാ​വ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വ്. ഇ​യാ​ളു​മാ​യി സ​മ്പ​ക്ക​മു​ള്ള 134 പേ​രു​ടെ പ​രി​ശോ​ധ​ന​യാ​ണ് ഇ​ന്ന​ലെ ച​ങ്ങ​രോ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ത്തി​യ​ത്. രാവിലെ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന ഉ​ച്ച​യോ​ടെ​യാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​വ​ര്‍​ക്ക് പ്ര​ത്യേ​ക സ​മ​യം ന​ല്‍​കി മി​ക​ച്ച ക്ര​മീ​ക​ര​ണം ന​ട​ത്തി​യാ​ണ് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന​ക്കാ​യ് ആ​ളു​ക​ളെ എ​ത്തി​ച്ച​ത്. ശ​നി​യാ​ഴ്ച മ​ത്സ്യ വി​ല്പ​ന​ക്കാ​ര​ന്‍റെ കു​ടും​ബാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​ക​ള്‍​ക്കും കോ​വി​ഡ് പോ​സി​റ്റീ വാ​യ​തോ​ടെ​യാ​ണ് സ​മ്പ​ര്‍​ക്ക​മു​ള്ള​വ​ര്‍​ക്കെ​ല്ലാം പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.