മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട അ​ന്തേ​വാ​സി​ക്ക് കോ​വി​ഡ്
Tuesday, August 4, 2020 11:16 PM IST
കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ത​ട​വു​ചാ​ടു​ക​യും പി​ന്നീ​ട് പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ചെ​യ്ത യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം താ​നൂ​ര്‍ സ്വ​ദേ​ശി​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് സ്റ്റേ​ഷ​നി​ലെ 12 പേ​രു​ടെ സ്ര​വ​സാ​മ്പി​ളു​ക​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് ശേ​ഖ​രി​ച്ചു. മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ 10 ജീ​വ​ന​ക്കാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വി​ടെ ഡ്യൂ​ട്ടി​യി​ലു​ള്ള 30 ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​ന്ന് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ.​ആ​ശ പ​റ​ഞ്ഞു. ആ​ശു​പ​ത്രി ഇ​ന്ന​ലെ അ​ണു​വി​മു​ക്ത​മാ​ക്കി.
ത​ട​വു​ചാ​ടി​യ യു​വാ​വ് കോ​വി​ഡ് സ​മ്പ​ര്‍​ക്ക​വ്യാ​പ​നം ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്ഥി​രീ​ക​രി​ച്ച തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യി​രു​ന്നു. ഇ​വി​ടെ ര​ണ്ടു ദി​വ​സം റോ​ഡി​ലും മ​റ്റു പൊ​തു​ഇ​ട​ങ്ങ​ളി​ലും താ​മ​സി​ച്ചു. ഇ​തു​വ​ഴി​യാ​വാം രോ​ഗം പ​ട​ര്‍​ന്ന​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മാ​സം 24 നാ​ണ് അ​ന്തേ​വാ​സി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തു​ട​ര്‍​ന്ന് പ​രി​ശോ​ധ​ന​യ്ക്കാ​യി കോ​വി​ഡ് സെ​ല്ലി​ല്‍ എ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
പ​രി​ശോ​ധ​നാ​ഫ​ലം സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ അ​ടു​ത്ത ദി​വ​സം കൈ​മാ​റാ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യാ​ല്‍ മാ​ത്രം ഇ​ക്കാ​ര്യം അ​റി​യി​ക്കാ​മെ​ന്നാ​യി​രു​ന്നു കോ​വി​ഡ് സെ​ല്ലി​ല്‍ നി​ന്നും പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച് 10 ദി​വ​സ​ത്തി​നു ശേ​ഷ​വും പോ​ലീ​സി​ന് വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ല്ല.
അ​തി​നി​ടെ​യാ​ണ് കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ര്‍ ക​ഴി​ഞ്ഞ ദി​വ​സം വി​വ​ര​ങ്ങ​ള്‍ സ​ഹി​തം ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് യു​വാ​വി​ന് കോ​വി​ഡാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര​വീ​ഴ്ച​യാ​ണു​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.
തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള യു​വാ​വി​നെ ത​ന്ത്ര​പൂ​ര്‍​വ​മാ​യി​രു​ന്നു പോ​ലീ​സ് താ​നൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ച്ച​ത്. ഇ​വി​ടെ​യു​ള്ള സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി.
തി​രു​വ​ന​ന്ത​പു​ര​ത്ത് താ​മ​സി​ച്ച​തി​നാ​ല്‍ അ​തീ​വ​ജാ​ഗ്ര​ത​യോ​ടെ​യാ​യി​രു​ന്നു പോ​ലീ​സ് യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പി​പി​ഇ കി​റ്റ് യു​വാ​വി​നെ ധ​രി​പ്പി​ച്ചി​രു​ന്നു. അ​തി​നാ​ല്‍ സ​മ്പ​ര്‍​ക്കം കു​റ​വാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.