ക​ക്ക​യ​ത്ത് കാ​ല​വ​ര്‍​ഷ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​തം
Saturday, August 8, 2020 11:03 PM IST
കോ​ഴി​ക്കോ​ട്: ഉ​രു​ള്‍​പൊ​ട്ട​ല്‍ തു​ട​ര്‍​ക്ക​ഥ​യാ​വു​ന്ന ക​ക്ക​യ​ത്ത് കാ​ല​വ​ര്‍​ഷ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​തം. നി​ല​വി​ല്‍ ക​ക്ക​യം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ പ​ള്ളി​യി​ലെ പാ​രി​ഷ് ഹാ​ളി​ല്‍ ഒ​രു ക്യാ​മ്പ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു കൊ​ണ്ടാ​ണ് ക്യാ​മ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. 11 കു​ടും​ബ​ങ്ങ​ളി​ലെ 54 പേ​രാ​ണ് ക്യാ​മ്പി​ല്‍ ഉ​ള്ള​ത്. ഇ​തി​ല്‍ 23 പു​രു​ഷ​ന്മാ​രും 12 സ്ത്രീ​ക​ളും 19 കു​ട്ടി​ക​ളു​മാ​ണ്.

ഉ​രു​ള്‍​പൊ​ട്ട​ല്‍ ബാ​ധി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും മു​ന്‍​ക​രു​ത​ല്‍ എ​ന്ന നി​ല​ക്കാ​ണ് ഇ​വ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ച​ത്. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ക്യാ​മ്പി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ക്യാ​മ്പി​ലു​ള്ള​വ​ര്‍​ക് ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യും ന​ട​ത്തി. പ​നി​യോ മ​റ്റ് രോ​ഗ​ങ്ങ​ളോ ഉ​ള്ള​വ​രെ പ്ര​ത്യേ​കം മു​റി​യി​ലേ​ക്ക് മാ​റ്റു​മെ​ന്ന് വി​ല്ല​ജ് ഓ​ഫീ​സ​ര്‍ ടി.​വി. സ​ന്തോ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

ക്യാ​മ്പി​ലു​ള്ള​വ​ര്‍​ക്ക് സ്‌​പോ​ണ്‍​സ​ര്‍​ഷി​പ് വ​ഴി​യാ​ണ് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത്. കോ​വി​ഡ് സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് നൂ​റു​പേ​രെ വ​രെ ഈ ​ക്യാ​മ്പി​ല്‍ താ​മ​സി​പ്പി​ക്കാ​ന്‍ സാ​ധി​ക്കും. കൂ​രാ​ച്ചു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വെ​ള്ളം ക​യ​റു​ന്ന വ​ട്ട​ച്ചി​റ, പ​തി​യി​ല്‍ ഭാ​ഗ​ങ്ങ​ളി​ലെ ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും ന​ട​ക്കു​ക​യാ​ണ്. കൂ​രാ​ച്ചു​ണ്ട് ഹൈ​സ്‌​കൂ​ളി​ലാ​ണ് ക്യാ​മ്പ് ആ​രം​ഭി​ക്കു​ക. പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ളെ വൈ​കു​ന്നേ​ര​ത്തോ​ട് കൂ​ടി ക്യാ​മ്പി​ലേ​ക്ക് മാ​റ്റും.