ക​ക്ക​യം ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ളും മൂ​ന്ന് അ​ടി തു​റ​ന്നു
Saturday, August 8, 2020 11:04 PM IST
കൂ​രാ​ച്ചു​ണ്ട്: മ​ഴ ക​ന​ത്ത​തോ​ടെ ക​ക്ക​യം ഡാ​മി​ന്‍റെ ര​ണ്ട് സ്പി​ൽ​വേ ഷ​ട്ട​റു​ക​ളും ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ മൂ​ന്ന് അ​ടി തു​റ​ന്നു. ഡാം ​വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്നു​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ 36 മി​ല്ലീ​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ക​ക്ക​യം കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഡാ​മി​ലെ ജ​ല​നി​ര​പ്പ് 2485 അ​ടി എ​ത്തി നി​ൽ​ക്കു​ക​യാ​ണ്.

സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ വ​ഴി സെ​ക്ക​ൻ​റി​ൽ 200 ക്യു​ബി​ക് മീ​റ്റ​ർ വ​രെ നീ​രൊ​ഴു​ക്ക് അ​ധി​ക​മാ​യി കു​റ്റ്യാ​ടി പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തി​നാ​ൽ പു​ഴ​യി​ൽ 80 സെ.​മീ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.