മ​ണ്ണി​ടി​ച്ചി​ലി​ല്‍ വീ​ടു​ക​ള്‍​ക്ക് നാ​ശം
Sunday, August 9, 2020 11:50 PM IST
കൂ​രാ​ച്ചു​ണ്ട്: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ നി​ര​വ​ധി വീ​ടു​ക​ള്‍​ക്ക് നാ​ശം. കൂ​രാ​ച്ചു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡ് പ​നോം​വ​യ​ലി​ല്‍ താ​മ​സി​ക്കു​ന്ന ഇ​ട​പു​തി​യേ​ട​ത്ത് ത​ങ്ക ബാ​ല​ന്‍റെ​വീ​ടി​ന്‍റെ പി​ന്നി​ലെ തി​ണ്ടി​ടി​ഞ്ഞ് വീ​ടി​ന് നാ​ശം സം​ഭ​വി​ച്ചു. പ​നോം​വ​യ​ല്‍ പ​രീ​ത് ചാ​മ​ക്കാ​ലാ​യു​ടെ വീ​ടി​നോ​ട് ചേ​ര്‍​ന്ന ത​ിണ്ടി​ടി​ഞ്ഞ് നാ​ശം സം​ഭ​വി​ച്ചു.
പ​ന്ത്ര​ണ്ടാം വാ​ര്‍​ഡ് ക​ണി​യാ​മ്പാ​റ - ഹൈ​സ്‌​കൂ​ള്‍ റോ​ഡി​ലെ വ​ലി​യ​പ​റ​മ്പി​ല്‍ ദാ​മോ​ദ​ര​ന്‍റെ വീ​ടി​ന്‍റെ ചു​റ്റു​മ​തി​ല്‍ ത​ക​ര്‍​ന്നു. കാ​യ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡ് ക​രി​ക​ണ്ട​ന്‍​പാ​റ കൊ​ന്ന​യ്ക്ക​ല്‍ മൈ​ക്കി​ളി​ന്‍റെ വീ​ടി​ന്‍റെ പി​ന്നി​ലെ തി​ണ്ടി​ടി​ഞ്ഞ് വീ​ടി​ന് നാ​ശ​മു​ണ്ടാ​യി.

മു​റ്റം ഇ​ടി​ഞ്ഞു വീ​ണു

കു​റ്റ്യാ​ടി : കാ​യ​ക്കൊ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ക്കാ​ട് ഹ​നു​മാ​ൻ മൂ​ല​യി​ൽ മാ​ണി​യു​ടെ വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ മു​റ്റം ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ക​ന​ത്ത മ​ഴ​യി​ൽ ഇ​ടി​ഞ്ഞു വീ​ണു. ഏ​ക​ദേ​ശം ഒ​ന്ന​ര മീ​റ്റ​റോ​ളം വീ​തി​യി​ലും പ​തി​മൂ​ന്നോ​ളം മീ​റ്റ​ർ നീ​ള​ത്തി​ലു​മാ​ണ് മു​റ്റം ഇ​ടി​ഞ്ഞു വീ​ണ​ത്.​ റ​വ​ന്യു അ​ധി​കാ​രി​ക​ൾ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. വേ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​കു​ന്ന് വേ​ളാ​ങ്ക​ണ്ടി ബാ​ബു​വി​ന്‍റെ വീ​ട്ടു മു​ത്തു​ള്ള കി​ണ​ർ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ശ​ക്ത​മാ​യ മ​ഴ​യി​ലും ഒ​ഴു​ക്കി​ലുംപെ​ട്ട് ത​ക​ർന്നു.