മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ 19 നി​യ​മ​നം മാത്രം
Tuesday, August 11, 2020 12:01 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ അ​സി​സ്റ്റ​ന്‍റ് ഡെ​ന്‍റ​ല്‍ സ​ര്‍​ജ​ന്‍ റാ​ങ്ക്പ​ട്ടി​ക​യി​ല്‍ നി​ന്ന് മൂ​ന്നു​വ​ര്‍​ഷ​ത്തി​നി​ടെ സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ച​ത് 19 പേ​രെ മാ​ത്രം. 2017 ഓ​ഗ​സ്റ്റ് 30 ന് ​നി​ല​വി​ല്‍ വ​ന്ന റാ​ങ്ക്പ​ട്ടി​ക​യി​ല്‍ 467 പേ​രു​ണ്ട്. ഇ​തി​ല്‍ ഓ​പ്പ​ണ്‍ മെ​റി​റ്റി​ല്‍ എ​ട്ടു​പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് നി​യ​മ​നം ല​ഭി​ച്ച​ത്. ഇ​ത് ര​ണ്ടു​ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​ണ്. റാ​ങ്ക്പ​ട്ടി​ക​യു​ടെ കാ​ലാ​വ​ധി ഈ ​മാ​സം 30 ന് ​തീ​രും. ഇ​തോ​ടെ പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ട്ട 448 ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ളു​ടെ ഭാ​വി​യും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​വും.
എ​ല്ലാ സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​രു പി​എ​സ് സി ​ഡെ​ന്‍റ​ല്‍ സ​ര്‍​ജ​നെ നി​യ​മി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു. പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യാ​ല്‍ മാ​ത്രം 300ല്‍ ​അ​ധി​കം നി​യ​മ​ന​ങ്ങ​ള്‍ ന​ട​ക്കു​മാ​യി​രു​ന്നു. ഈ ​റാ​ങ്ക്പ​ട്ടി​ക​യു​ടെ കാ​ല​ത്ത് അ​സി​സ്റ്റ​ന്‍റ് ഡെ​ന്‍റ​ല്‍ സ​ര്‍​ജ​ന്മാ​രു​ടെ വി​ര​മി​ക്ക​ല്‍ പ്രാ​യം വ​ര്‍​ധി​പ്പി​ച്ച​പ്പോ​ൾ റാ​ങ്ക്പ​ട്ടി​ക​യി​ലു​ള്ള​വ​രു​മാ​യി സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് ലി​സ്റ്റി​ലു​ള്ള​വ​ര്‍​ക്ക് സം​ഭ​വി​ച്ച ത​സ്തി​ക​ന​ഷ്ടം നി​ക​ത്താ​ന്‍ 200 ത​സ്തി​ക​ക​ള്‍ വാ​ഗ്ദാ​നം ചെ​യ്തു. ഇ​ക്കാ​ര്യ​വും സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യി​ല്ല.
കോ​വി​ഡ്, നി​പ്പ, പ്ര​ള​യ​ങ്ങ​ള്‍ എ​ന്നി​വ മൂ​ലം പ​ട്ടി​ക​യി​ല്‍ നി​ന്നു​ള​ള നി​യ​മ​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന് ത​ട​സം നേ​രി​ടാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ റാ​ങ്ക് പ​ട്ടി​ക​യു​ടെ കാ​ലാ​വ​ധി ഒ​ന്ന​ര വ​ര്‍​ഷ​ത്തേ​ക്ക് നീ​ട്ട​ണ​മെ​ന്നാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. തൊ​ട്ടു​മു​ന്‍​പു​ള്ള റാ​ങ്ക് പ​ട്ടി​ക​യി​ല്‍ നി​ന്നും 120 നി​യ​മ​ന​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. അ​ന്ന് കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. നാ​ലു​ശ​ത​മാ​നം നി​യ​മ​നം മാ​ത്രം ഒ​രു ലി​സ്റ്റി​ല്‍ നി​ന്ന് ന​ട​ത്തി വീ​ണ്ടും പു​തി​യ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​മ്പോ​ള്‍ സ​ര്‍​ക്കാ​രി​ന് അ​നാ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ഇ​തു​വ​രെ ന​ട​ന്ന 19 നി​യ​മ​ന​ങ്ങ​ള്‍ ത​ന്നെ, നി​ല​വി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലേ​ക്ക് ചേ​ക്കേ​റി​യ​ത് മൂ​ല​വും ചു​രു​ക്കം ചി​ല വി​ര​മി​ക്ക​ലു​ക​ള്‍ ന​ട​ന്ന​ത് മൂ​ല​വും ഉ​ണ്ടാ​യ ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ്.
നി​ല​വി​ലു​ള്ള റാ​ങ്ക് പ​ട്ടി​ക​യ്ക്കു വേ​ണ്ടി ഒ​രു ത​സ്തി​ക പോ​ലും സ​ര്‍​ക്കാ​ര്‍ സൃ​ഷ്ടി​ച്ചി​ല്ലെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ വ്യ​ക്ത​മാ​ക്കി.