വെ​ള്ള​പ്പൊ​ക്കം ത​ട​യാ​ൻ ബ​ണ്ട് ബ​ല​പ്പെ​ടു​ത്തി വൈ​റ്റ്ഗാ​ർ​ഡ്
Tuesday, August 11, 2020 11:31 PM IST
പേ​രാ​മ്പ്ര: വെ​ള്ള​പ്പൊ​ക്ക​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ കു​റ്റ്യാ​ടി​പ്പു​ഴ​യു​ടെ തീ​ര​സം​ര​ക്ഷ​ണ ബ​ണ്ട് ത​ക​ർ​ന്ന​ത് താ​ത്കാ​ലി​ക​മാ​യി ബ​ല​പ്പെ​ടു​ത്തി പേ​രാ​മ്പ്ര മ​ണ്ഡ​ലം മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് വൈ​റ്റ് ഗാ​ർ​ഡ്.
തു​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​യ്യോ​ളി അ​ങ്ങാ​ടി- പ​ള്ളി​ക്ക​ത്താ​യ പ്ര​ദേ​ശ​ത്തെ കു​റ്റ്യാ​ടി പു​ഴ തീ​ര​സം​ര​ക്ഷ​ണ ബ​ണ്ടി​ന്‍റെ ക​രി​ങ്ക​ൽ​കെ​ട്ടു​ക​ളാ​ണ് ഭൂ​മി​യി​ലേ​ക്ക് താ​ഴ്ന്ന് പു​ഴ​യി​ലേ​ക്ക് ത​ള്ളി നി​ൽ​ക്കു​ന്ന​ത്‌.
ഇ​രു​പ​തോ​ളം വൈ​റ്റ്ഗാ​ർ​ഡ് അം​ഗ​ങ്ങ​ളും യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രും കൂ​ടി മൂ​ന്ന് മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് അ​ഞ്ഞൂ​റോ​ളം പൂ​ഴി​ച്ചാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ബ​ണ്ടി​ന് സം​ര​ക്ഷ​ണ ക​വ​ചം തീ​ർ​ത്ത​ത്.
തു​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു, വൈ​സ് പ്ര​സി​ഡ​ന്‍റ് ന​സീ​ർ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ഷ​രീ​ഫ മ​ണ​ലും​പു​റ​ത്ത്, മ​നോ​ജ​ൻ,ആ​യി​ഷ ഇ​റി​ഗേ​ഷ​ൻ-​റ​വ​ന്യൂ- പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ ബ​ണ്ട് അ​റ്റ​കു​റ്റ​പ്പ​ണി ഏ​റ്റെ​ടു​ത്ത കോ​ൺ​ട്രാ​ക്ട​ർ, എം​എ​സ്എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ല​ത്തീ​ഫ് തു​റ​യൂ​ർ, മു​സ്ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു.​സി.ഷം​സു​ദ്ധീ​ൻ, ജ​ന​റ​ൽ സെ​ക്ര​റി സി.​എ. നൗ​ഷാ​ദ്, പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ സ​ലീം മി​ലാ​സ്, ടി.​കെ. ന​ഹാ​സ്, ഷം​സു​ദ്ധീ​ൻ വ​ട​ക്ക​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.