സാ​ന്പ​ത്തി​ക ആ​നു​കൂ​ല്യം മു​ഴു​വ​ൻ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ന​ൽ​ക​ണ​മെ​ന്ന്
Friday, August 14, 2020 11:12 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്താ​ല​ത്തി​ൽ മോ​ട്ടോ​ർ ക്ഷേ​മ നി​ധി ബോ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച സാ​ന്പ​ത്തി​ക ആ​നു​കൂ​ല്യം മു​ഴു​വ​ൻ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ന​ൽ​ക​ണ​മെ​ന്ന് മോ​ട്ടോ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. മ​മ്മു സ​ർ​ക്കാ​റി​നോ​ടും ക്ഷേ​മ ബോ​ർ‌​ഡി​നോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ല​യി​ൽ ഓ​ട്ടോ, ടാ​ക്സി, ബ​സ്, ടെം​ബോ, ടെം​ബോ ട്രാ​വ​ല​ർ, ലോ​റി, മി​നി ലോ​റി, ടി​പ്പ​ർ തു​ട​ങ്ങി ഒ​രു ല​ക്ഷ​ത്തി ഇ​രു​പ​ത്തി​ര​ണ്ടാ​യി​രം വാ​ഹ​ന​ങ്ങ​ളും ര​ണ്ടു ല​ക്ഷ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളു​മുണ്ട്. ക്ഷേ​മ നി​ധി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബോ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച കോ​വി​ഡ് കാ​ല ധ​ന ‌സ​ഹാ​യം ഒ​രു ചെ​റി​യ വി​ഭാ​ഗ​ത്തി​ന് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ജി​ല്ല​യി​ൽ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ 59000 പേ​രി​ൽ 5700 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ധ​ന​സ​ഹാ​യ​മാ​യി ഒ​രു കോ​ടി അ​റു​പ​ത് ല​ക്ഷം രൂ​പ​യാ​ണ് നി​ല​വി​ൽ ന​ൽ​കി​യ​ത്.
‌നി​ല​വി​ൽ ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​മാ​യി തൊ​ഴി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം വ​ഴി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. ഓ​ട്ടോ, ടാ​ക്സി വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റാ​ൻ ആ​ളു​ക​ളി​ല്ലാ​ത്ത​തും തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച്ച​ര്യ​ത്തി​ൽ ച​ര​ക്കു ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ൾ​ക്കും തൊ​ഴി​ൽ ല​ഭ്യ​മ​ല്ല. കോ​വി​ഡ് മൂ​ലം തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​തി​മാ​സം 7500 പ്ര​കാ​രം ആ​റു മാ​സം ന​ൽ​ക​ണ​മെ​ന്ന ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ ആ​വ​ശ്യ​വും കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചി​ല്ല.
ക്ഷേ​മ നി​ധി​യി​ൽ അം​ഗ​ങ്ങ​ൾ ആ​യ​വ​ർ മാ​ത്ര​മ​ല്ല സ്വ​യം തൊ​ഴി​ൽ ക​ണ്ട​ത്തി​യ​വ​രു​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ തൊ​ഴി​ൽ ഉ​ട​മ​ക​ളും തൊ​ഴി​ൽ ക്ഷേ​മ​ത്തി​നു​വേ​ണ്ടി ബോ​ർ​ഡി​ൽ അം​ശാ​ദാ​യം അ​ട​ക്കു​ന്നു​ണ്ട്.
ഇ​തു പ​രി​ഗ​ണി​ച്ച് ബോ​ർ​ഡി​ൽ അം​ഗ​മാ​ണോ അ​ല്ല​യോ എ​ന്ന് നോ​ക്കാ​തെ മു​ഴു​വ​ൻ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​ടി​യ​ന്തര സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണം കു​ടാ​തെ ക്ഷേ​മ നി​ധി​യി​ലേ​ക്കു​ള്ള ഉ​ട​മ-​തൊ​ഴി​ൽ വി​ഹി​തം അ​ട​യ്ക്കു​ന്ന​ത് അ​റു​മാ​സ​ത്തേ​ക്ക് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.