താ​മ​ര​ശേ​രി ഷോപ്പിം​ഗ് മാ​ള്‍ ത​റ​ക്ക​ല്ലി​ട​ല്‍ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു
Friday, August 14, 2020 11:12 PM IST
താ​മ​ര​ശേ​രി:​ താ​മ​ര​ശേ​രി ഷോ​പ്പിം​ഗ് മാ​ള്‍ ത​റ​ക്ക​ല്ലി​ട​ല്‍ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി തീ​രു​മാ​ന​മെ​ടു​ക്കാ​തെ ഷോ​പ്പിം മാ​ളി​ന് ത​റ​ക്ക​ല്ലി​ടാ​നു​ള്ള ന​ട​പ​ടി ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ട്ടോ ടാ​ക്സി ലൈ​റ്റ് മോ​ട്ടോ​ര്‍ വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ സി​ഐ​ടി​യും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ.​പി. മു​സ്ത​ഫ, പി.​എം. ജ​യേ​ഷ് എ​ന്നി​വ​രാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പ​രി​പാ​ടി​യ്ക്ക് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം പ​രി​പാ​ടി​യി​ല്‍ അ​ധ്യ​ക്ഷ​നാ​യി സ്ഥ​ലം എം​എ​ല്‍​എ​യാ​യി​രി​ക്ക​ണ​മെ​ന്ന​ത്തി​നാ​ല്‍ പ​രി​പാ​ടി​യു​ടെ ചെ​ല​വ് പ​ഞ്ചാ​യ​ത്ത് വ​ഹി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ര്‍​ട്ടു​കൂ​ടി പ​രി​ശോ​ധി​ച്ചാ​ണ് കോ​ട​തി ന​ട​പ​ടി.
ഭ​ര​ണ സ​മി​തി തീ​രു​മാ​നി​ക്കാ​തെ മാ​ളി​ന് ത​റ​ക്ക​ല്ലി​ട​ല്‍ പ്ര​ഖ്യാ​പി​ക്കു​ക​യും വി​വാ​ദ​മാ​യ​പ്പോ​ള്‍ എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ഇ​ല്ലാ​തെ ഭ​ര​ണ സ​മി​തി​യോ​ഗം ചേ​ര്‍​ന്ന് മാ​ളി​ന് ത​റ​ക്ക​ല്ലി​ടു​ന്ന അ​ജ​ണ്ട അം​ഗീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.
ഈ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും നീ​തി​പൂ​ര്‍​വമാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും തീ​രു​മാ​നം റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് വ​കു​പ്പ് മ​ന്ത്രി, പ​ഞ്ചാ​യ​ത്ത് ഡ​യ​ര​ക്ട​ര്‍, ഡെ​പ്യൂ​ട്ടി ഡ​യ​ര​ക്ട​ര്‍ എ​ന്നി​വ​ര്‍​ക്ക് എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. മാ​ൾ നി​ര്‍​മാ​ണ​ത്തി​ന് പ​ക​രം പ​ഴ​യ​സ്റ്റാ​ന്‍റ് ന​വീ​ക​രി​ച്ച് ആ​ധു​നി​ക​രീ​തി​ല്‍ വി​ശ്ര​മ​കേ​ന്ദ്ര​വും കം​ഫേ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍ നി​ര്‍​മ്മി​ക്കു​ക​യും ബ​സു​ക​ള്‍ ക​യ​റി ഇ​റ​ങ്ങു​ക്ക​യും എ​ല്ലാ ടാ​ക്സി​ക​ള്‍​ക്കും അ​വി​ടെ പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന വാ​ദ​ത്തി​ന് ല​ഭി​പ്പി​ച്ച അം​ഗീ​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്നും ഷോ​പ്പിം​ഗ് മാ​ളി​ന് ത​ങ്ങ​ള്‍ എ​ത്തി​ര​ല്ലെ​ന്നും അ​നി​യോ​ജ്യ​മാ​യ മ​റ്റൊ​രു സ്ഥ​ലം ക​ണ്ടെ​ത്തി മാ​ള്‍​നി​ര്‍​മ്മി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ഓ​ട്ടോ ടാ​ക്സി​ലൈ​റ്റ് മോ​ട്ടോ​ര്‍ വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ സി​ഐ​ടി​യു ഭാ​ര​വ​ഹി​ക​ള്‍ പ​റ​ഞ്ഞു.