ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി പി​ടി​യി​ൽ
Friday, September 18, 2020 11:28 PM IST
കോ​ഴി​ക്കോ​ട്: 40 പൊ​തി ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ബേ​പ്പൂ​ർ ന​ടു​വ​ട്ടം പി​ലാ​ശ്ശേ​രി ക​പ്പ​ച്ചാ​ൽ പ​റ​ന്പ് വീ​ട്ടി​ൽ പി. ​നാ​സ​ർ (27) നെ ​എ​ക്സൈ​സ് പി​ടി​കൂ​ടി.
ക​ല്ലാ​യി, പ​ന്നി​യ​ങ്ക​ര, മീ​ഞ്ച​ന്ത ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫ​റോ​ക്ക് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​സ​തീ​ശ​നും കോ​ഴി​ക്കോ​ട് എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​പ്ര​ജി​ത്തും ചേ​ർ​ന്ന് ന​ട​ത്തി​യ സം​യു​ക്ത റെ​യ്ഡി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
ബ്രൗ​ൺ ഷു​ഗ​ർ ബേ​പ്പൂ​ർ റോ​ഡി​ൽ മീ​ഞ്ച​ന്ത ഫ്ളൈ​ഓ​വ​ർ തു​ട​ങ്ങു​ന്ന ഭാ​ഗ​ത്തുവച്ച് വി​ൽ‌​പ്പ​ന​യ്ക്കാ​യി കൊ​ണ്ടുപോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി എ​ക് സൈ​സി​നോ​ട് സ​മ്മ​തി​ച്ചു.
പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ പി. ​അ​നി​ൽ​ദ​ത്ത്കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ​രാ​യ എം. ​ധ​നീ​ഷ്കു​മാ​ർ, പി.​ടി. വി​പി​ൻ, ടി.​കെ. രാ​ഗേ​ഷ്, വി.​പി. കി​ര​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.