ച​ക്കി​ട്ട​പാ​റ -ത​നി​ക്ക​ണ്ടി - പേ​രാ​മ്പ്ര റോ​ഡ് പ്ര​വൃത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, September 21, 2020 11:27 PM IST
പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ, കൂ​ത്താ​ളി, ച​ക്കി​ട്ട​പാ​റ, പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്തു ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന പി​ഡ​ബ്ല്യു​ഡി റോ​ഡി​ന്‍റെ പ്ര​വ​ർ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ വി​ള​യാ​ട്ടു ക​ണ്ടി​മു​ക്കി​ൽ നി​ർ​വ​ഹി​ച്ചു. കൂ​ത്താ​ളി ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ.​പി. അ​സ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന, ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി, ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ എ.​കെ. ബാ​ല​ൻ, കൂ​ത്താ​ളി ഗ്ര​മ പ​ഞ്ചാ​യ​ത്ത്‌ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ഇ.​വി. മ​ധു, മെം​ബ​ർ​മാ​രാ​യ പി.​ആ​ർ. സാ​വി​ത്രി, വി.​എം. അ​നൂ​പ് കു​മാ​ർ, പ്ര​തി​നി​ക​ളാ​യ എ​ൻ.​പി. ബാ​ബു, എ. ​ബാ​ല​ച​ന്ദ്ര​ൻ, ശ​ശി കി​ഴ​ക്ക​ൻ പേ​രാ​മ്പ്ര, കെ.​കെ. ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​സി. എ​ക്സി. എ​ൻ​ജി​നി​യ​ർ ഒ. ​സു​നി​ത റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന ബ​ജ​റ്റി​ൽ പ​ത്തു കോ​ടി രൂ​പ വ​ക​യി​രു​ത്തി 5.5 മീ​റ്റ​ർ വീ​തി​യി​ൽ ടാ​റിം​ഗ്, 10 ക​ലു​ങ്കു​ക​ൾ, കാ​ന​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പു​ന:​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്തി​യാ​ണു ന​ട​ത്തു​ന്ന​ത്. പേ​രാ​മ്പ്ര​യി​ൽ നി​ന്ന് ച​ക്കി​ട്ട​പാ​റ​ക്കു​ള്ള ഏ​റ്റ​വും എ​ളു​പ്പ​മു​ള്ള ഈ ​റോ​ഡി​ന്‍റെ പ്ര​വൃ​ത്തി സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി ക​രി​ക്കു​മെ​ന്ന് ക​രാ​റു​കാ​ര​ൻ എം.​ഡി. നൗ​ഷാ​ദ് കാ​സ​ർ​കോ​ട് അ​റി​യി​ച്ചു.