കൊ​ടി​യ​ത്തൂ​രി​ൽ വി​ല്ലേ​ജ് ഓ​ഫീ​സും കൃ​ഷി​ഭ​വ​നും പ്ര​വ​ർ​ത്തി​ക്കി​ല്ല
Wednesday, September 23, 2020 12:19 AM IST
മു​ക്കം: വി​ലേ​ജാ​ഫി​സ​ർ​ക്ക് കോ​വി​ഡ് സ്ഥി​തി​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ടി​യ​ത്തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സും ജീ​വ​ന​ക്കാ​ർ​ക്ക്കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ടി​യ​ത്തൂ​ർ, കൃ​ഷി​ഭ​വ​നും താത്കാ​ലി​ക​മാ​യി അ​ട​ച്ചു.
വി​ല്ലേ​ജ് ഓ​ഫീ​സ​റു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള ജീ​വ​ന​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്നും ഓ​ൺ​ലൈ​ൻ വ​ഴി സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക്‌ ക​ക്കാ​ട് വി​ല്ലേ​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും കൊ​ടി​യ​ത്തൂ​ർ വി​ല്ലേ​ജ് ഓ​ഫി​സ​ർ അ​റി​യി​ച്ചു.​
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഒ​രു വ്യ​ക്തി കൃ​ഷി​ഭ​വ​ൻ സ​ന്ദ​ർ​ശി​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ക​യും ചെ​യ്ത​തി​നാ​ൽ, കൃ​ഷി ഭ​വ​ൻ ജീ​വ​ന​ക്കാ​ർ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്.
നി​രീ​ക്ഷ​ണ കാ​ലം പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം മാ​ത്ര​മെ കൃ​ഷി​ഭ​വ​ൻ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യു​ള്ളു​വെ​ന്നും, ഫോ​ൺ വ​ഴി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും കൊ​ടി​യ​ത്തു​ർ കൃ​ഷി ഓ​ഫീ​സ​റും അ​റി​യി​ച്ചു.