ക​ട്ടി​പ്പാ​റ​യി​ല്‍ സ്വാ​ഗ​തസം​ഘം രൂ​പീ​ക​രി​ച്ചു
Wednesday, September 23, 2020 12:21 AM IST
താ​മ​ര​ശേ​രി: "അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ര്‍​ഷ​ക പ​ട​പ്പു​റ​പ്പാ​ട്' സ​മ​ര പ്ര​ച​ര​ണ ജാ​ഥ​യു​ടെ വി​ജ​യ​ത്തി​നാ​യി സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ട്ടി​പ്പാ​റ​യി​ല്‍ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. ക​ര​ടു​വി​ജ്ഞാ​പ​നം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ചെ​മ്പ​നോ​ട ച​ക്കി​ട്ട​പ്പാ​റ, ച​ങ്ങ​രോ​ത്ത്, പേ​രാ​മ്പ്ര, കൂ​രാ​ച്ചു​ണ്ട്, കാ​ന്ത​ലാ​ട് ക​ട്ടി​പ്പാ​റ പു​തു​പ്പാ​ടി, കെ​ട​വൂ​ര്‍, വ​യ​നാ​ട് ജി​ല്ല​യി​ലെ ത​രി​യോ​ട് പൊ​ഴു​ത​ന അ​ച്ചൂ​രാ​നം, കു​ന്ന​ത്തി​ട​വ​ക വി​ല്ലേ​ജു​ക​ള്‍ മ​ല​ബാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.
അ​ന്തി​മ വി​ജ്ഞാ​പ​ന​ത്തോ​ടു കൂ​ടി ഈ ​വി​ല്ലേ​ജു​ക​ളി​ല്‍ ജ​ന​ങ്ങ​ള്‍ നി​യ​മം പി​ടി​മു​റു​ക്കു​ന്ന​തി​ലൂ​ടെ സ്വ​മേ​ധ​യാ കു​ടി​യൊ​ഴി​ഞ്ഞ് പേ​കേ​ണ്ട ഗ​തി​കേ​ടി​ലാ​കും. ഭ​വ​ന നി​ര്‍​മാ​ണം, ചെ​റു​കി​ട വ്യ​വ​സാ​യം, കി​ണ​ര്‍ കു​ഴി​ക്ക​ല്‍, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, എ​ന്നി​വ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് കീ​ഴി​ലാ​വും.
ഇ​ത്ത​രം പ്ര​യാ​സ​ങ്ങ​ള്‍​ക്കെ​തി​രെ ഈ ​കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ലും തെ​രു​വി​ലി​റ​ങ്ങാ​ന്‍ ജ​ന​ങ്ങ​ള്‍ നി​ര്‍​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ്. ബ​ഫ​ര്‍ സോ​ണ്‍ പ​രി​ധി വ​നാ​തി​ര്‍​ത്തി​യി​ല്‍ ത​ന്നെ നി​ല​നി​ര്‍​ത്ത​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഈ ​കാ​ര്യ​ത്തി​ല്‍ അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്നും സ്വാ​ഗ​ത സം​ഘ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ ക​ണ്‍​വീ​ന​ര്‍ രാ​ജു ജോ​ണ്‍ തു​രു​ത്തി​പ്പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ്വാ​ഗ​ത സം​ഘം യോ​ഗ​ത്തി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യി ഫാ. ​റോ​യി വി​ളി​യാം​ത​ടം, ക​ട്ടി​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ. ​പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട് (ര​ക്ഷാ​ധി​കാ​രി​മാ​ര്‍) ഷാ​ന്‍ ക​ട്ടി​പ്പാ​റ(​ചെ​യ​ര്‍​മാ​ന്‍), രാ​ജു ജോ​ണ്‍ തു​രു​ത്തി​പ്പ​ള്ളി(​ജ​ന. ക​ണ്‍​വീ​ന​ര്‍), പ്രേം​ജി ജ​യിം​സ്(​ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
യോ​ഗ​ത്തി​ല്‍ നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട്, പ്രേം​ജി ജ​യിം​സ്, ഷാ​ന്‍ ക​ട്ടി​പ്പാ​റ, കെ.​വി.​സെ​ബാ​സ്റ്റ്യ​ന്‍, കെ.​കെ. ഹം​സ ഹാ​ജി, സി.​കെ.​സി. അ​സൈ​നാ​ര്‍, ദേ​വ​സ്യ മ​ഞ്ഞാ​ന, ഷാ​ഹിം ഹാ​ജി, ബി​ജു ക​ണ്ണ​ന്ത​റ, ബാ​ബു കു​രി​ശി​ങ്ക​ല്‍, വ​ത്സ​ല ക​ന​ക​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.