വെ​സ്റ്റ്ഹി​ൽ ശ്മ​ശാ​നം കോ​വി​ഡ് ശ്മ​ശാ​നം ആ​ക്ക​രു​തെന്ന്
Wednesday, September 23, 2020 11:14 PM IST
കോ​ഴി​ക്കോ​ട്:​ വെ​സ്റ്റ്ഹി​ൽ ശ്മ​ശാ​നം കോ​വി​ഡ് ശ്മ​ശാ​നം ആ​ക്കു​വാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ പി​ൻ വാ​ങ്ങ​ണ​മെ​ന്ന് വെ​സ്റ്റ്ഹി​ൽ ശ്മ​ശാ​ന സം​ര​ക്ഷ​ണ സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ പൊ​തു ശ്മ​ശാ​ന​ങ്ങ​ൾ നി​ല​വി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​പോ​ലും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ വെ​സ്റ്റ്ഹി​ൽ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണം. നി​ല​വി​ൽ സം​സ്ക​രി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​ലും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കാ​തെ ചൂ​ള​യ്ക്ക് പു​റ​ത്തു വ​ച്ചാ​ണ് സം​സ്ക​രി​ച്ചത് .

ശ്മ​ശാ​ന​ത്തി​ന്‍റെ 25 മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ നി​ര​വ​ധി വീ​ടു​ക​ളും അം​ഗ​ൻ​വാ​ടി​യും ഉ​ണ്ടെ​ന്നു​ള്ള കാ​ര്യം പോ​ലും അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ക്കാ​തെ​യി​രി​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം ത​ന്നെ​യാ​ണ്.രാ​വി​ലെ എ​ട്ടി​നും രാ​ത്രി എ​ട്ടി​നു​മി​ട​യി​ല​ല്ലാ​തെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​മ്മി​റ്റി അ​റി​യി​ച്ചു.

ഇ​തു സം​ബ​ന്ധി​ച്ച് നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ​ഡി​ഒ, ജി​ല്ലാ ക​ല​ക്ട​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു .യോ​ഗ​ത്തി​ൽ സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ പി.കെ. ശ്രീ​ര​ഞ്ജ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.