ലേ​ബ​ർ കോ​ഡ് ബി​ൽ തൊ​ഴി​ലാ​ളി വി​രു​ദ്ധം: കെ​യു​ഡ​ബ്ല്യു​ജെ
Friday, September 25, 2020 12:35 AM IST
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ലേ​ബ​ർ കോ​ഡ് ബി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​താ​ണെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ (കെ​യു​ഡ​ബ്ല്യു​ജെ) ജി​ല്ലാ ക​മ്മി​റ്റി.
രാ​ജ്യ​ത്തെ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ കു​ത്ത​നെ വെ​ട്ടി​ക്കു​റയ്​ക്കു​ന്ന​താ​ണ് തൊ​ഴി​ൽ ച​ട്ട ഭേ​ദ​ഗ​തി ബി​ൽ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​ന​വേ​ത​ന വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന വേ​ജ് ബോ​ർ​ഡ് ഇ​ല്ലാ​താ​ക്കാ​നാ​ണ് നീ​ക്ക​മെ​ന്നും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ചൂ​ണ്ടി​ക്കാ​ട്ടി. വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന പെ​ൻ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ എം​പ്ലോ​യീസ് പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ഫി​റോ​സ് ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​സി റി​യാ​സ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. കു​ട്ട​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​സ്. രാ​കേ​ഷ്, ട്ര​ഷ​റ​ർ ഇ.​പി. മു​ഹ​മ്മ​ദ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. സ​ജി​ത്ത്, സി.​വി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ടി. ​ഷി​നോ​ദ്കു​മാ​ർ, ബ​ഷീ​ർ കൊ​ടി​യ​ത്തൂ​ർ, എ.​വി. ഫ​ർ​ദി​സ്, ടി.​വി. ലൈ​ല, പി. ​ഷി​മി​ത്ത്, പി. ​ജൈ​സ​ൽ ബാ​ബു, കെ.​ടി. അ​ബ്ദു​ൾ അ​നീ​സ്, വി. ​സ്വാ​ലി​ഹ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റോ​ഡ് ഉ​ദ്ഘാ​ട​നം

കു​റ്റ്യാ​ടി: കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ൽ പൈ​ക്ക​ള​ങ്ങാ​ടി​യി​ൽ നി​ർ​മ്മി​ച്ച ജ​വാ​ൻ ടി.​ഇ.​കു​ഞ്ഞ​ബ്ദു​ള്ള സ്മാ​ര​ക റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​ർ​ജ് നി​ർ​വ്വ​ഹി​ച്ചു.​വാ​ർ​ഡ് അം​ഗം സൂ​പ്പി മ​ണ​ക്ക​ര അ​ധ്യ​ഷ​ത വ​ഹി​ച്ചു.​സി.​പി കു​ഞ്ഞ​മ്മ​ദ്, കെ.​പി.​അ​മ്മ​ദ്,കെ.​പി ബ​ഷീ​ർ,അ​മീ​ർ കെ.​പി,നൗ​ഷാ​ദ് കാ​പ്പി,ക​ണ്ടി​യി​ൽ നാ​സ​ർ, ടി.​ഇ. കു​ഞ്ഞ​മ്മ​ദ്കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.