കൃ​ഷി​ഭൂ​മി​യി​ൽ മോ​ദി​യു​ടെ കോ​ലം നാ​ട്ടി പ്ര​തി​ഷേ​ധി​ച്ചു
Saturday, September 26, 2020 11:26 PM IST
കു​റ്റ്യാ​ടി: രാ​ജ്യ​ത്തി​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യെ കോ​ർ​പ്പ​റേ​റ്റ് കു​ത്ത​ക​ക​ൾ​ക്ക് മു​ന്നി​ൽ പ​ണ​യം വയ്ക്കാ​നൊ​രു​ങ്ങു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​റ്റ്യാ​ടി മ​ണ്ഡ​ലം മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ള്ളൂ​രി​ൽ കൃ​ഷി​യി​ട​ത്തി​ൽ മോ​ദി​യു​ടെ കോ​ലം നാ​ട്ടി പ്ര​തി​ഷേ​ധി​ച്ചു. രാ​ജ്യ​വ്യാ​പ​ക​മാ​യി സ​മ​ര​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​ണ് യൂ​ത്ത് ലീ​ഗ് സ​മ​രം.

പ്ര​തി​ഷേ​ധ സ​മ​രം മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് എം.​പി. ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു . എ​ഫ്.​എം. മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​തി​രു​വ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് മു​സ്‌ലിം ​ലീ​ഗ് ജ​ന​റ​ൽ സി​ക്ര​ട്ട​റി ആ​ർ.​കെ. മു​ഹ​മ്മ​ദ്, മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ എ.​പി. മു​നീ​ർ, സാ​ദി​ഖ് മ​ണി​യൂ​ർ, എം.​എം. മു​ഹ​മ്മ​ദ്, ഇ.​പി. സ​ലീം, റ​ഫീ​ഖ് മ​ല​യി​ൽ, ജൈ​സ​ൽ കു​റ്റ്യാ​ടി, പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ബീ​ർ കോ​ട്ട​പ്പ​ള്ളി, കെ.​വി. ത​ൻ​വീ​ർ, അ​ബ്ദു​ല്ല ത​ൻ​ഈം, എ.​സി. ജ​ബ്ബാ​ർ, ഫൈ​സ​ൽ ക​ണ്ണ​മ്പ​ത്ത്ക​ര, ഇ.​കെ. ഷ​ഫാ​ദ്, അ​സ്‌ലം സി. ​തി​രു​വ​ള്ളൂ​ർ, പി.​കെ. കാ​സിം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.