യു​ഡി​എ​ഫ് ലോ​ംഗ് മാ​ര്‍​ച്ചി​ല്‍ പ്ര​തി​ഷേ​ധ​മി​ര​മ്പി
Saturday, September 26, 2020 11:28 PM IST
താ​മ​ര​ശേ​രി: മ​ല​ബാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റു​മു​ള്ള പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ല ക​ര​ട് വി​ജ്ഞാ​പ​നം റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ന​ട​ത്തി​യ ലോ​ംഗ് മാ​ര്‍​ച്ചി​ല്‍ പ്ര​തി​ഷേ​ധ​മി​ര​മ്പി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ച് നൂ​റ്ക​ണ​ക്കി​ന് ക​ര്‍​ഷ​ക​ര്‍ മാ​ര്‍​ച്ചി​ല്‍ അ​ണി​നി​ര​ന്നു. വെ​സ്റ്റ് കൈ​ത​പ്പൊ​യി​ല്‍ നി​ന്നാ​രം​ഭി​ച്ച മാ​ര്‍​ച്ച് ഈ​ങ്ങാ​പ്പു​ഴ ബ​സ് സ്റ്റാ​ൻഡിന് സ​മീ​പ​മെ​ത്തി​യ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു.

തു​ട​ര്‍​ന്ന് ദേ​ശീ​യ​പാ​ത​യി​ല്‍ ഒ​ന്നേ​കാ​ല്‍ മ​ണി​ക്കൂ​ര്‍ ഗ​താ​ഗ​ത​സ്തം​ഭി​ച്ചു. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് ലോ​ംഗ് മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രാ​യ ജ​ന​കീ​യ സ​മ​ര​ത്തെ സി​പി​എ​മ്മി​ന് വേ​ണ്ടി യു​ദാ​സി​നെ​പ്പോ​ലെ ഒ​റ്റു​കൊ​ടു​ക്കു​ന്ന ഡി​എ​ഫ്ഒ സി​പി​എ​മ്മി​ന്‍റെ ദൗ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​നാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും ബ​ഫ​ര്‍ സോ​ണി​നെ​തി​രെ ഒ​രു നാ​ട് മു​ഴു​വ​ന്‍ ഒ​റ്റ​ക്കെട്ടാ​യി മ​ല​യോ​ര ക​ര്‍​ഷ​ക​ര്‍​ക്ക് വേ​ണ്ടി നി​ല​കൊ​ള്ളു​മ്പോ​ള്‍ വ​സ്തു​ത വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍ സി​പി​എ​മ്മി​നു വേ​ണ്ടി വ​ള​ച്ചൊ​ടി​ക്കു​ക​യാ​ണ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ തെ​റ്റു​ണ്ടെ​ങ്കി​ല്‍ തി​രു​ത്തേ​ണ്ട​ത് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​മാ​ണ്. ആ ​പ​ണി സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളോ​ടൊ​പ്പം ന​ട​ത്തേ​ണ്ട ചു​മ​ത​ല ഡി​എ​ഫ്ഒ​യെ ഏ​ല്‍​പ്പി​ച്ചി​ട്ടു​ണ്ടോ എ​ന്ന് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്ക​ണം.

ക​ര്‍​ഷ​ക​രു​ടെ അ​തി ജീ​വ​ന​ത്തി​നും നി​ല​നി​ല്‍​പി​നും ഭീ​ഷ​ണി​യാ​യ ഇ​ക്കോ സെ​ന്‍​സി​റ്റീ​വ് സോ​ണ്‍ വി​ജ്ഞാ​പ​നം റ​ദ്ദു ചെ​യ്യു​ന്ന​തുവ​രെ സ​മ​ര​വു​മാ​യി മു​ന്പോ​ട്ടു പോ​കും. ക​ര്‍​ഷ​കന്‍റെ ഒ​രി​ഞ്ചു ഭൂ​മി പോ​ലും വി​ട്ടു​കൊ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നും ഏ​ത​റ്റം​വ​രെ​യും സ​മ​ര​വു​മാ​യി യു​ഡി​ഫ് മു​ന്‍​പോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​സ്‌ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി വി.​കെ. ഹു​സൈ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​ഡി​ഫ് ക​ണ്‍​വീ​ന​ര്‍ ബി​ജു താ​ന്നി​ക്കാ​കു​ഴി, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം. നി​യാ​സ്, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് കാ​ന്ത​പു​രം, ജി​ല്ല പ​ഞ്ചാ​യ​ത്ത​ഗ​ങ്ങ​ളാ​യ വി.​ഡി. ജോ​സ​ഫ്, അ​ന്ന​മ്മ മാ​ത്യു, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​യി​ഷ​ക്കു​ട്ടി സു​ല്‍​ത്താ​ന്‍, നി​ജേ​ഷ് അ​ര​വി​ന്ദ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​സി. മാ​ത്യു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് മാ​ളി​യേ​ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ഞ്ചാ​യ​ത്ത​ഗ​ങ്ങ​ളാ​യ രാ​ജേ​ഷ് ജോ​സ്, ഒ​ത​യോ​ത് അ​ഷ്റ​ഫ്, മു​സ്‌ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ശാ​ഫി വ​ള​ഞ്ഞ​പാ​റ, ലോ​ംഗ് മാ​ര്‍​ച്ച് കോ​ഡി​നേ​റ്റ​ര്‍ കെ.​പി.​സു​നീ​ര്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ഹീ​ര്‍ എ​ര​ഞ്ഞോ​ണ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

റോ​ഡ് ഉ​പ​രോ​ധ​ത്തി​നും പ്ര​ക​ട​ന​ത്തി​നും ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ ലം​ഘ​ന​ത്തി​നും നൂ​റോ​ളം പേ​ര്‍​ക്കെ​തി​രെ താ​മ​ര​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. റോ​ഡ് ഉ​പ​രോ​ധി​ച്ച പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.