വേ​ള​ത്ത് കാ​ട്ടു​പ​ന്നിക്കൂ​ട്ടം വ്യാ​പ​ക​മാ​യി വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്നു
Sunday, September 27, 2020 11:27 PM IST
കു​റ്റ്യാ​ടി: വേ​ളം​പൂ​മു​ഖ​ത്ത് കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം​രൂ​ക്ഷ​മാ​യ​തോ​ടെ ക​ർ​ഷ​ക​ർ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. പൂ​മു​ഖ​ത്തെ പു​തി​യോ​ട്ടി​ൽ അ​ബ്ദു​ല്ല​യു​ടെ പ​റ​മ്പി​ൽ ന​ട്ടു വ​ള​ർ​ത്തി​യ ക​പ്പ കൃ​ഷി ചേ​മ്പ്, ചേ​ന, നാ​ട​ൻ കു​വ്വ തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ൾ കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി ന​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
ത​ട്ടാം ക​ണ്ടി അ​ബ്ദു​ല്ല, തീ​ക്കു​നി​യി​ലെ ത​യ്യി​ൽ രാ​ജ​ൻ, മൊ​ട്ട​പ​റ​മ്പ​ത്ത് മൊ​യ്തു​വി​ന്‍റെ​യും പ​റ​മ്പി​ൽ നി​ന്നും ക​പ്പ, ചേ​മ്പ് ചേ​ന, എ​ന്നി​വ പൂ​ർ​ണ്ണ​മാ​യും ന​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളെ ത​ര​ണം ചെ​യ്ത് വ​ള​ർ​ത്തി എ​ടു​ത്ത കൃ​ഷി​ക​ളാ​ണ് വി​ള​വെ​ടു​ക്കാ​ൻ പാ​ക​മാ​യ​പ്പോ​ൾ പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​ത്. പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ തീ​ക്കു​നി, നി​ട്ടൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ​യും വി​ള​ക​ൾ ന​ശി​പ്പി​ക്ക​പ്പെട്ടി​ട്ടു​ണ്ട്.
കാ​ർ​ഷി​ക വി​ള​ക​ളു​ടെ നാ​ശ, ന​ഷ്ടം ബ​ന്ധ​പ്പെട്ട​വ​ർ ഗൗ​ര​വ​മാ​യി എ​ടു​ക്ക​ണ​മെ​ന്നും ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക് സ​ഹാ​യം ന​ൽ​കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ് ക​ർ​ഷ​ക​ർ ആ​വി​ശ്യ​പ്പെ​ടു​ന്ന​ത്.