ഭൂ​മി​ക്ക് നി​കു​തി സ്വീ​ക​രി​ച്ചു തു​ട​ങ്ങി
Thursday, October 1, 2020 12:04 AM IST
പേ​രാ​മ്പ്ര:​ എ​ര​വ​ട്ടൂ​ർ വി​ല്ലേ​ജി​ൽ 160/1 റീ ​സ​ർ​വേയി​ൽ​പ്പെ​ട്ട ഭൂ​മി​ക്ക് നി​കു​തി സ്വീ​ക​രി​ച്ചു തു​ട​ങ്ങി. പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റാം വാ​ർ​ഡി​ൽ​പ്പെ​ട്ട അ ന്പതില​ധി​കം കു​ടും​ബ​ങ്ങ​ളു​ടെ നി​കു​തി വി​ല്ലേ​ജി​ൽ സീ​ക​രി​ച്ചി​രു​ന്നി​ല്ല. 2007 മു​ത​ൽ നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ അ​ധി​കാ​രി​ക​ൾ​ക്കും സ​ർ​ക്കാ​രി​നും ന​ൽ​കി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ ഇ​ട​പെ​ട​ലും സ്ഥ​ലം എം​എ​ൽഎ​യും മ​ന്ത്രി​യു​മാ​യ ടി.​പി രാ​മ​കൃ​ഷ്ണ​ന്‍റെ ശ​ക്ത​മാ​യ നി​ർ​ദേശ​വും നി​കു​തി സ്വീ​ക​രി​ക്കു​ന്ന​തി​ലേ​ക്കെത്തിച്ചു. ക​ർ​ഷ​ക സം​ഘം കൃ​ഷി​ക്കാ​രെ സം​ഘ​ടി​പ്പി​ച്ച് വി​ല്ലേ​ജ് ഓ​ഫീസ് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്കാ​മെ​ന്ന ഓ​ഫീ​സ് അ​ധി​കാ​രി​ക​ൾ ത​ന്ന ഉ​റ​പ്പ് പാ​ലി​ക്ക​പ്പെ​ട്ടി​രി​ക്ക​യാ​ണ്.